‘ഇതാണല്ലേ രശ്മികയുടെ ഫിറ്റ്‌നെസ് രഹസ്യം!! അതികഠിനമായ വർക്ക്ഔട്ടുമായി താരം..’ – വീഡിയോ വൈറൽ

കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ നിറഞ്ഞ് നിൽക്കുന്ന താരമായി മാറിയ ഒരാളാണ് നടി രശ്മിക മന്ദാന. രശ്മികയെ മലയാളികൾക്ക് സുപരിചിതയായി മാറുന്നത് വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള രണ്ട് സിനിമകളാണ്. തെലുങ്കിൽ ഇറങ്ങിയ ആ സിനിമകൾ കേരളത്തിൽ വലിയ ഓളമുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.

പിന്നീട് അല്ലു അർജുന്റെ നായികയായി ‘പുഷ്പയിൽ’ അഭിനയിച്ചതോടെ കൂടുതൽ ആളുകൾ അറിയപ്പെടുന്ന താരമായി രശ്മിക മാറി. രശ്മികയ്ക്ക് അതുപോലെ തന്നെ ഓരോ സിനിമകൾ കഴിയുംതോറും ആരാധകർ കൂടുകയും താരത്തിനെ നാഷണൽ ക്രഷ് എന്ന് പത്രമാധ്യമങ്ങൾ വിളിക്കാൻ തുടങ്ങുകയറും ചെയ്തു. രശ്മികയുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താല്പര്യം ഏറെയാണ്.

ഇപ്പോഴിതാ രശ്മിക അതികഠിനമായ ചെയ്യുന്ന ഒരു വർക്ക് ഔട്ട് വീഡിയോയാണ് ആരാധകരെ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. രശ്മികയുടെ വേഗതയും ഫ്ലെക്സിബിളിറ്റിയും എല്ലാം വീഡിയോയിൽ ആരാധകർക്ക് കാണാൻ സാധിക്കും. ഇത്രയും ഫിറ്റ് നെസിന് ശ്രദ്ധ കൊടുക്കുന്ന ഒരാളായിരുന്നോ എന്നും ചിലർ ചോദിക്കുന്നുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേർ രശ്മികയുടെ വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിട്ടുണ്ട്.

വർക്ക് ഔട്ട് ചെയ്യാൻ നിങ്ങൾക്കും ഇഷ്ടമാണെങ്കിൽ ഒരു ബൈസെപ്സ് ഇമോജി നൽകുവാൻ വീഡിയോയുടെ ക്യാപ്ഷനിൽ രശ്മിക ഇട്ടിട്ടുമുണ്ട്. ഏകദേശം 50 ലക്ഷത്തോളം ആളുകളാണ് താരത്തിന്റെ ഈ വീഡിയോ കണ്ടത്. അതിൽ നിന്ന് തന്നെ രശ്മികളുടെ ജനപിന്തുണയെ കുറിച്ച് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ പറ്റും. മിഷൻ മജ്നു, ഗുഡ് ബൈ എന്നിവയാണ് രശ്മികയുടെ അടുത്ത ചിത്രങ്ങൾ.