നിരവധി മലയാള സിനിമകളിൽ പാടി പിന്നണി ഗായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ് രഞ്ജിനി ജോസ്. മേലേവര്യത്തെ മാലാഖ കുട്ടികൾ എന്ന സിനിമയിൽ പാടിക്കൊണ്ടാണ് രഞ്ജിനി ജോസ് പിന്നണി ഗായികയായി തുടങ്ങുന്നത്. ‘ബെർണി ഇഗ്നേഷ്യസ്’ എന്ന സംഗീത സംവിധായകരാണ് രഞ്ജിനിയെ സിനിമ പാട്ടിന്റെ ലോകത്തേക്ക് കൊണ്ടുവന്നത്. അതിലെ ‘തെയ്യം കാട്ടിൽ തെക്കൻ കാറ്റിൽ’ എന്ന പാട്ടാണ് കെ.എസ് ചിത്രയ്ക്ക് ഒപ്പം രഞ്ജിനി പാടിയത്.
അത് കഴിഞ്ഞ് നിരവധി സിനിമകളിൽ പിന്നണി ഗായികയായി രഞ്ജിനി പാടിയിട്ടുണ്ട്. കന്നഡ ഡബ് ചിത്രമായ കുരുക്ഷേത്രയിലാണ് രഞ്ജിനി അവസാനമായി പാടിയത്. കിംഗ് ഫിഷ് എന്ന സിനിമയിലാണ് രഞ്ജിനിയുടെ ഇനി അടുത്ത് ഇറങ്ങുന്നതിൽ പാടിയിട്ടുളളത്. പാടുന്നതിന് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് രഞ്ജിനി ജോസ്. മോഹൻലാലിൻറെ റെഡ് ചില്ലിസിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു രഞ്ജിനി.
ഇത് കൂടാതെ ടെലിവിഷൻ ഷോകളിൽ അവതാരകയായും വിധികർത്താവായുമെല്ലാം രഞ്ജിനി തിളങ്ങിയിട്ടുണ്ട്. വിവാഹിത ആയിരുന്നെങ്കിലും ആ ബന്ധം നിയമപരമായി വേർപിരിയുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിനി ചില യൂട്യൂബ് ചാനലുകൾ വന്ന വാർത്തകൾക്ക് എതിരെ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നില്ല. താരമിപ്പോൾ ഒരു ഷോയ്ക്ക് വേണ്ടി അമേരിക്കയിലാണ്.
ആ വിവാദങ്ങൾ കഴിഞ്ഞതിന് പിന്നാലെ ഇപ്പോഴിതാ രഞ്ജിനിയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. അമേരിക്കയിലെ വിർജീനിയ ബീച്ചിൽ ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. “നീലാകാശവും സമുദ്രവും.. തികഞ്ഞ ട്രീറ്റ്..”, എന്ന ക്യാപ്ഷനാണ് രഞ്ജിനി ചിത്രങ്ങൾക്ക് നൽകിയത്. സിത്താര കൃഷ്ണ, സാധിക, ജ്യോത്സന തുടങ്ങിയവർ ഉൾപ്പടെ നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്.
v