സിനിമ ഗായികയായ രഞ്ജിനി ജോസിന്റെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് അവതാരക രഞ്ജിനി ഹരിദാസ്. രഞ്ജിനി ജോസിന്റെ നാല്പതാം ജന്മദിനമായിരുന്നു. ഏപ്രിൽ നാലിനായിരുന്നു ജന്മദിനം. രാത്രിയിൽ സുഹൃത്തുകൾക്ക് വേണ്ടി പ്രതേക പാർട്ടി തന്നെ രഞ്ജിനി ജോസ് നടത്തുകയുണ്ടായി. ഇതിൽ പങ്കെടുത്ത ചിത്രങ്ങളാണ് രഞ്ജിനി ജോസിന്റെ അടുത്ത സുഹൃത്തായ രഞ്ജിനി ഹരിദാസ് പങ്കുവച്ചത്.
“ഇന്നലത്തെ രാത്രിയെക്കുറിച്ച്.. എല്ലാം ആരംഭിച്ചത് ഇങ്ങനെയായിരുന്നു..”, എന്ന ക്യാപ്ഷനോടെയാണ് രഞ്ജിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ ഏറെ വർഷത്തോളമുള്ള സൗഹൃദമുണ്ട്. മലയാള സിനിമ മേഖലയിലെ രഞ്ജിനിമാർ എന്നായിരുന്നു രണ്ടുപേരെയും കൂടി മലയാളികൾ വിശേഷിപ്പിച്ചിരുന്നത്. രഞ്ജിനി ഹരിദാസ് അവതാരകയായിട്ടാണ് കൂടുതൽ തിളങ്ങിയതെങ്കിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഇരുവരും ഒരുമിച്ച് യാത്രകളൊക്കെ പോകാറുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളായ രഞ്ജിനിമാർ അവരവരുടെ വീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടായാൽ മുൻപന്തിയിൽ തന്നെ കാണാറുണ്ട്. രണ്ടുപേരും വിവാഹിതരായിട്ടില്ല. അതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഏറെ വർഷത്തെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അമേരിക്കൻ അമ്മായി എന്ന ചിത്രത്തിലാണ് രഞ്ജിനി ജോസ് ആദ്യമായി പാടുന്നത്.
ചെറുപ്പം മുതൽ സംഗീതം പഠിച്ചിരുന്ന ഒരാളുകൂടിയാണ് രഞ്ജിനി. രഞ്ജിനി ഹരിദാറിന്റെ ജന്മദിനവും ഈ മാസമാണ്. അതിലും രണ്ടുപേരും ഒരുമിച്ച് സുഹൃത്തുകൾക്ക് ഒപ്പം ആഘോഷിക്കാനാണ് സാധ്യത. മെയിൻ സ്ട്രീം ചാനലുകളിൽ അവതാരകയായി രഞ്ജിനി ഹരിദാസ് സജീവമായിട്ട് കുറച്ച് വർഷങ്ങളായി. ബിഗ് ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥിയായിരുന്നു രഞ്ജിനി ഹരിദാസ്. അന്ന് ജനങ്ങൾക്ക് കുറച്ചുകൂടി പ്രിയങ്കരിയായി മാറി.