‘ഇത് എന്താണ്!! അപ്സര സുന്ദരിയോ, അതോ മാലാഖയോ..’ – വൈറലായി രഞ്ജിനി ഹരിദാസിന്റെ ഫോട്ടോഷൂട്ട്
അവതരണ രംഗത്ത് തന്റെതായ ഒരു ഇടം നേടി, പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി പ്രേക്ഷകർക്ക് സുപരിചിതയായ തുടങ്ങുന്നത്. അതിന് മുമ്പ് മോഡൽ ആയിരുന്ന രഞ്ജിനി, ഇംഗ്ലീഷ് നിറഞ്ഞ മലയാളം സംസാരിച്ചാണ് ശ്രദ്ധനേടുന്നത്.
2001 മുതൽ സജീവമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് രഞ്ജിനി. രഞ്ജിനിയുടെ മലയാളം പറച്ചിൽ കേട്ട് ഒരുപാട് ആരാധകരുണ്ടായിട്ടുണ്ട്, അതുപോലെ തന്നെ ഒരുപാട് വിമർശകരും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ നടൻ ജഗതി ശ്രീകുമാർ പരസ്യമായി രഞ്ജിനിയുടെ അവതരണ രീതിയെ കളിയാക്കി മുന്നിൽ വച്ച് സംസാരിച്ചിട്ടുണ്ട്.
എന്നാലും എല്ലാ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടി എന്ന രീതിയിലാണ് ഇപ്പോഴും രഞ്ജിനി അവതരണ രംഗത്ത് തുടരുന്നത്. രഞ്ജിനിക്ക് ശേഷം വന്ന മിക്കവരും രഞ്ജിനിയുടെ അവതരണ രീതി പിന്തുടർന്ന് മുന്നോട്ട് പോകുന്നവരാണ് എന്നതാണ് ഏറ്റവും വലിയ സത്യം. സിനിമയിലും അഭിനയിച്ചിട്ടുണ്ട് രഞ്ജിനി. നായികയായ അഭിനയിച്ച സിനിമയിലും രഞ്ജിനി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സോഷ്യൽ മീഡിയയിൽ സജീവയായ രഞ്ജിനി ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ള നിറത്തിലെ ലഹങ്ക ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ഫോട്ടോസിൽ കാണാൻ സാധിക്കുക. നിഥിൻ നന്ദകുമാറാണ് ഫോട്ടോസ് എല്ലാം എടുത്തിരിക്കുന്നത്.
ഇത് എന്താണ്!! അപ്സര സുന്ദരിയോ, അതോ മാലാഖയോ എന്നൊക്കെയാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ഇടുന്നത്. ജാൻ മോനി ദാസ് എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിനിക്ക് ഈ ഫോട്ടോഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. ‘ഏദൻ തോട്ടത്തിൽ നഷ്ടപ്പെട്ടു..’ എന്ന രീതിയിൽ ഇംഗ്ലീഷിൽ ക്യാപ്ഷൻ നൽകിയാണ് രഞ്ജിനി ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.