‘ആദ്യത്തെ കണ്മണിയായി മകൻ എത്തി..’ – കുഞ്ഞ് അതിഥിയെ സ്വീകരിച്ച് മുത്തുമണിയും ഭർത്താവും!!

‘ആദ്യത്തെ കണ്മണിയായി മകൻ എത്തി..’ – കുഞ്ഞ് അതിഥിയെ സ്വീകരിച്ച് മുത്തുമണിയും ഭർത്താവും!!

നടി മുത്തുമണിക്കും ഭർത്താവ് അരുണിനും ആൺ കുഞ്ഞ് പിറന്നു. 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി വന്നിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് നിരവയറുമായി അരുണിനൊപ്പം നിൽക്കുന്ന മുത്തുമണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

മോഹൻലാൽ നായകനായ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് ഇന്നത്തെ ചിന്താവിഷയം, മാണിക്യകല്ല്, ഒരു ഇന്ത്യൻ പ്രണയകഥ, ലുക്കാ ചുപ്പി, ലോഹം, സു സു സുധി വാത്മീകം, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങൾ, രാമന്റെ ഏദൻന്തോട്ടം, പ്രേതം 2, ഫൈനൽസ്, അണ്ടർ വേൾഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മുത്തുമണിയുടെ ഭർത്താവ് അരുൺ പി.ആർ സിനിമയിൽ തന്നെ തിരക്കഥാകൃത്തും സംവിധായകനുമാണ്. മുത്തുമണി അഭിനയിച്ച് രജിഷാ വിജയൻ നായികയായ ഫൈനൽസ് സംവിധാനം ചെയ്ത അരുൺ ആണ്. ഇരുവരും നാടകത്തിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അദ്ധ്യാപകനായ അരുൺ 2006-ലാണ് മുത്തുമണിയെ വിവാഹം കഴിച്ചത്.

15 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മുത്തുമണിയ്ക്കും അരുണിനും കുഞ്ഞു പിറന്നത്. അതുകൊണ്ട് തന്നെ ഇരുവരും ഏറെ സന്തോഷത്തിലാണ്. അഭിനയത്രി എന്നതിൽ ഉപരി ഒരു അഭിഭാഷക കൂടിയാണ് മുത്തുമണി. സണ്ണി വെയ്ൻ നായകനാവുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയാണ് ഇനി മുത്തുമണിയുടെ പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS