‘ഇത് എന്തൊരു മാറ്റം!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി ബിഗ് ബോസ് താരം നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ

‘ഇത് എന്തൊരു മാറ്റം!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി ബിഗ് ബോസ് താരം നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് എന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ എത്തുന്ന റിയാലിറ്റി ഷോയ്ക്ക് കാണികൾ ഏറെയാണ്. ഒരുപക്ഷേ മലയാളികൾ മലയാളം ബിഗ് ബോസിനേക്കാൾ കാണുന്നത് തമിഴ് ബിഗ് ബോസ് ആയിരിക്കും. അതിലെ മത്സരാർത്ഥികൾ മലയാളത്തിനേക്കാൾ ഒരുപടി മുൻപന്തിയിൽ ആയിരിക്കും.

ബിഗ് ബോസിന്റെ എല്ലാ ഭാഷകളിലും ഒരുപാട് ആരാധകരുണ്ട്. അതിൽ സോഷ്യൽ മീഡിയയിൽ ആരാധക കൂട്ടയിമയും ഗ്രൂപ്പുകൾ ഉണ്ടാവുന്നത് തമിഴിലായിരിക്കും. മലയാളം ബിഗ് ബോസ് തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പായിരുന്നു തമിഴ് ബിഗ് ബോസ് അവസാനിച്ചത്. തമിഴ് നടൻ ആരി അർജുന ആയിരുന്നു വിജയി ആയിരുന്നത്. അതിൽ ആരിക്കെതിരെ തിരിഞ്ഞ ഒരു മത്സരാർത്ഥി ആയിരുന്നു രമ്യ പാണ്ഡ്യൻ.

രമ്യക്ക് ഷോയുടെ തുടക്കത്തിൽ ഒരുപാട് ആരാധകരുണ്ടായിരുന്നു. എങ്ങനെ ഗെയിം കളിക്കണമെന്ന് അറിയാവുന്ന ഏക മത്സരാർത്ഥി ആയിരുന്നു രമ്യ ആദ്യം. പക്ഷേ പതിയെ രമ്യയ്ക്ക് ആരാധകരേക്കാൾ ഹേറ്റേഴ്‌സ് ഉണ്ടാവാൻ തുടങ്ങി. അതുവഴി രമ്യക്ക് 4 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പക്ഷേ രമ്യക്ക് ഉണ്ടായിരുന്ന ആരാധകർ ഒരുപാടുണ്ട്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള രമ്യക്ക് പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾക്ക് ഒരുപാട് ലൈക്കുകൾ ലഭിക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം രമ്യ പാണ്ട്യൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിൽ വന്ന ശേഷമാണ് രമ്യക്ക് ആരാധകരുണ്ടായത്.

ജോക്കർ, ആൺ ദേവതായ് എന്നീ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. രമ്യയുടെ പുതിയ ഗ്ലാമറസ് ഫോട്ടോസ് ആരാധകരുടെ മനസ്സ് നിറച്ചിരിക്കുകയാണ്. രമ്യ ആളാകെ മാറി പോയെന്നും എന്തൊരു മാറ്റമാണെന്നും എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS