‘ഇത് സേവ് ദി ഡേറ്റ് ഷൂട്ടല്ല! സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കപ്പിൾ മോഡൽ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

‘ഇത് സേവ് ദി ഡേറ്റ് ഷൂട്ടല്ല! സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കപ്പിൾ മോഡൽ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

കേരളത്തിൽ ഇന്ന് വിവാഹ വെഡിങ് ഷൂട്ടുകൾ പല രീതിയിൽ കാണാറുണ്ട്. വെഡിങ് ഷൂട്ടിൽ തന്നെ സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി ഫോട്ടോഗ്രാഫറുമാരുടെ കഴിവ് തെളിയിക്കുന്ന, ചിലപ്പോൾ സിനിമയെ വെല്ലുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ മലയാളികൾക്ക് ഇന്ന് ഓൺലൈനിൽ കാണാറുണ്ട്.

ഫോട്ടോഷൂട്ടുകൾ അതിരുവിടുമോ എന്നൊക്കെ പേടിയിലാണ് ഇപ്പോൾ പല കല്യാണ വീടുകളും. സംഭവം വ്യത്യസ്ത കൊണ്ടുവന്നാൽ ആ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും കുടുംബക്കാരും വധുവരന്മാരും ഫോട്ടോഗ്രാഫേഴ്‌സും വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുമുണ്ട്.

ഫോട്ടോഷൂട്ടുകൾ ഗ്ലാമറസാവുമ്പോൾ ട്രോളുകളും വിമർശനങ്ങളൂം ഒക്കെ വരാറുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വെഡിങ് ഷൂട്ടാണെന്ന് തെറ്റിദ്ധരിച്ച് ചില ഓൺലൈൻ പേജുകളിൽ വൈറലായ ഒരു ഫോട്ടോഷൂട്ടുണ്ട്. യഥാർത്ഥത്തിൽ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ഒരു കപ്പിൾ മോഡൽ ഷൂട്ടായിരുന്നു. കപ്പിൾസായി രണ്ട് മോഡലുകളാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

പേളി എന്ന മോഡലും രാജ് ശിവം നാഗരാജ് എന്ന മോഡലുമാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. സെലിബ്രിറ്റി ഫാഷൻ, മോഡൽ ഷൂട്ടുകൾ ചെയ്യാറുള്ള രഞ്ജിത് നായർ കോവിലകമാണ്‌ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഒരുപാട് പേർ ഇതൊരു സേവ് ദി ഡേറ്റ് ഷൂട്ട് ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ മുഴുവനും ഇത് വൈറലാവുകയും ചെയ്തിരുന്നു.

CATEGORIES
TAGS