മിമിക്രിയിൽ നിന്ന് ടെലിവിഷൻ രംഗത്തേക്ക് വരികയും അവിടെ നിന്ന് സിനിമയിലേക്ക് എത്തുകയും ഒടുവിൽ സംവിധായകൻ വരെയായി എത്തി നിൽക്കുന്ന ഒരാളാണ് നടൻ രമേശ് പിഷാരടി. കൗണ്ടറുകളുടെ രാജകുമാരനായി അറിയപ്പെടുന്ന രമേശ് ടെലിവിഷൻ രംഗത്തെ കോമഡി പ്രോഗ്രാമുകളിലൂടെയാണ് ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്നത്. ഇപ്പോൾ സിനിമ മേഖലയിൽ സജീവമായിട്ടാണ് പ്രവർത്തിക്കാൻ താരം താല്പര്യപ്പെടുന്നത്.
എങ്കിലും അമൃത ടിവിയിലെ ഒരു പ്രോഗ്രാമിൽ മെന്ററായി രമേശ് സജീവമാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന താരങ്ങളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് രമേശ്. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപിയെ കുറിച്ച് ഒരു അഭിമുഖത്തിൽ രമേശ് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.
“സുരേഷ് ഗോപിയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് മാത്രമായിരിക്കും.. വേറെ ആരെയും അദ്ദേഹം അങ്ങനെ ഉപദ്രവിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം എന്തെങ്കിലും പറയും, അദ്ദേഹം ഒരു പ്രശ്നത്തിൽ ഇടപെടും ഇതൊക്കെ അദ്ദേഹത്തിന് തന്നെ വിനയാവുന്നത് അല്ലാതെ എന്റെ കാഴ്ചപ്പാടിൽ ഒന്നും കണ്ടിട്ടില്ല. എന്റെ സിനിമ ഇറങ്ങുമ്പോഴും ഞങ്ങളുടെ മിമിക്രി സംഘടനയ്ക്കും ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയം എന്നത് ഓരോത്തരുടെ വിശ്വാസമാണ്. അത് അദ്ദേഹം വിശ്വസിച്ചോട്ടെ, ഇത് നിങ്ങൾ വിശ്വസിച്ചോളൂ, മറ്റേത് മറ്റുള്ളവർ വിശ്വസിച്ചോട്ടെ.. എനിക്ക് ഒന്നുമില്ല. മറ്റൊരാളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി. അതും അദ്ദേഹം അദ്ദേഹത്തെ അല്ലാതെ വേറെയൊരാളെ എന്തെങ്കിലും ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല. ഒരു നല്ല വ്യക്തിയാണ് അദ്ദേഹം. അതിൽ യാതൊരു മാറ്റവുമില്ല ഇതുവരെ..”, രമേശ് പിഷാരടി പറഞ്ഞു.