‘സിനിമയെ വെല്ലുന്ന പ്രൊപ്പോസ്! കാമുകൻ ചില്ലറക്കാരൻ അല്ല, ഹോളിവുഡ് നടൻ..’ – യെസ് പറഞ്ഞ് നടി എമി ജാക്സൺ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി എമി ജാക്സൺ. തമിഴ് സിനിമയിലൂടെയായിരുന്നു എമിയുടെ സിനിമ പ്രവേശനം. മദ്രസാപട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ എമിയെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കാൻ സാധിച്ചു. ഐൽ ഒഫ് മാൻ എന്ന ബ്രിട്ടീഷ് ദ്വീപിൽ ജനിച്ച ഒരു വിദേശ വനിതയാണ് എമി. എങ്കിലും തമിഴിലാണ് ആദ്യം അഭിനയിച്ചത്.

മിസ് ടീൻ വേൾഡിലെ പങ്കെടുത്ത എമിയുടെ ഫോട്ടോ ആദ്യ ചിത്രത്തിന്റെ നിർമാതാവ് കാണുകയും അഭിനയിക്കാൻ അവസരം ലഭിക്കുകയും ആയിരുന്നു. അതിന് ശേഷം വിണ്ണൈത്താണ്ടി വരുവായ ഹിന്ദി റീമേക്കിലാണ് എമി നായികയായി അഭിനയിക്കുന്നത്. വിക്രമിന് ഒപ്പമുള്ള ഐ എന്ന സിനിമയിലെ നായികാ വേഷമാണ് കേരളത്തിൽ എമിക്ക് ഇത്രത്തോളം ആരാധകരെ നേടിക്കൊടുക്കാൻ പ്രധാന കാരണം.

സമൂഹ മാധ്യമങ്ങളിൽ സജീവമായ എമി, തന്റെ ജീവിതത്തിലെ ഒരു മനോഹര മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കാമുകൻ താരത്തിന് പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് എമി പങ്കുവച്ചിരിക്കുന്നത്. എമി നേരത്തെയും ഒരു റിലേഷനിൽ ഉണ്ടായിരുന്ന ആളാണ്. അതിൽ ഒരു മകനും താരത്തിനുണ്ട്. സ്വിറ്റ്സർലാൻഡിലെ ദി പീക്ക് വാക്ക് എന്ന മൗണ്ടൈൻ ബ്രിഡ്ജിൽ വച്ചാണ് എമിയെ കാമുകൻ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. താൻ യെസ് പറഞ്ഞുവെന്നും പോസ്റ്റിൽ എമി സൂചിപ്പിക്കുന്നുണ്ട്.

എമിയുടെ കാമുകൻ ആൾ ചില്ലറക്കാരൻ ഒന്നുമല്ല, ഹോളിവുഡ് നടനായ എഡ് വെസ്റ്റ് വിക്ക് ആണ് താരത്തിനെ പ്രൊപ്പോസ് ചെയ്ത കാമുകൻ. ഇരുവരും തമ്മിൽ ഏറെ നാളുകളായി ഒരുമിച്ചാണ്. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഇപ്പോഴാണെന്ന് മാത്രം. ചിൽഡ്രൻ ഓഫ് മെൻ എന്ന സിനിമയിലൂടെ വന്ന എഡ് ഗോസിപ്പ് ഗേൾ എന്ന ടെലിവിഷൻ സീരിസിലൂടെയാണ് പ്രിയങ്കരനായി മാറുന്നത്. ഇന്ത്യൻ സിനിമകളിൽ മാത്രം തിളങ്ങിയിട്ടുള്ള എമിയുമായി എഡ് പ്രണയത്തിലായത് തന്നെ ഏറെ കൗതുകം നിറഞ്ഞതാണ്.