ബിജെപിയെ രാഷ്ട്രീയ വിമർശിക്കുന്നതിന് പകരം ഹിന്ദു മതത്തെ വിമർശിക്കുന്നതിന് എതിരെ നടൻ രമേശ് പിഷാരടി. ഒരു അഭിമുഖത്തിലാണ് രമേശ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. “ബിജെപി ഒരു ഹിന്ദുത്വ അജണ്ടയുള്ള ഒരു പാർട്ടിയാണ്. സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട് അദ്ദേഹം ജയിച്ചത്. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചപ്പോൾ ഒരുപാട് സ്ഥലത്ത് ഞാൻ കണ്ടു, അദ്ദേഹത്തിലെ രാഷ്ട്രീയമല്ല, വ്യക്തിയെ കണ്ടിട്ടാണ് വോട്ട് ചെയ്തതെന്ന്.
വ്യക്തി ആണെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം ഏതാണെന്ന് നോക്കാൻ അപ്പോൾ തിരിച്ചു ചിലർ പറയും. ആ പറയുന്നത് സത്യത്തിൽ പ്രശ്നമുള്ള ഒരു സ്റ്റേറ്റ്മെന്റാണ്. എന്തുകൊണ്ടാണ് എല്ലാ ഇസ്ലാം മതവിശ്വാസികളും തീവ്ര,വാദികളല്ല എന്ന് പറയേണ്ടി വരുന്നത്. അതുപോലെ എന്തുകൊണ്ടാണ് എല്ലാ ഹിന്ദുക്കൾക്കും സംഘി അല്ല എന്ന് പറയേണ്ടി വരുന്നത്? സാമാന്യവത്കരിക്കപ്പെടുന്നത് കൊണ്ടാണ്.
ഒരാൾ ബിജെപിയിൽ ആയതുകൊണ്ടോ, മുസ്ലിം ആയതുകൊണ്ടോ, ഹിന്ദു ആയതുകൊണ്ടോ കോൺഗ്രസ് ആയതുകൊണ്ടോ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടോ ഒരാളുടെ സ്വഭാവത്തിൽ അത് കാര്യമായി നിർണയിക്കുന്നില്ല. എല്ലാ പാർട്ടിയിലും എല്ലാ മതത്തിലും നല്ലവനും ചീത്തവനുമുണ്ട്. അതുകൊണ്ട് നമ്മൾ അത്തരത്തിൽ അതിനെ സാമാന്യവത്കരിച്ചു കളയുന്നത് അത്ര നല്ലതല്ല. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ വിമർശിക്കാം. ബിജെപിയും അനുബന്ധ പാർട്ടിയും വന്നിട്ട് കൂടിയാൽ 100 വർഷമായി കാണും.
ഹിന്ദുമതം ഉണ്ടായിട്ട് 5000 വർഷങ്ങളായി എന്നാണ് പറയപ്പെടുന്നത്. നൂറ് കോടിക്ക് അടുത്ത ഹിന്ദുക്കളുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഇനി സാമാന്യവത്കരിച്ചാലുള്ള വിഷയമാണ് ഞാൻ പറയാൻ പോകുന്നത്.. ബിജെപിയെ വിമർശിക്കുമ്പോൾ അവരെ വിമർശിക്കണം, ഇനി ഹിന്ദു വിമർശനമാവുകയാണെങ്കിൽ നിഷ്പക്ഷ ഹിന്ദുക്കൾ ബിജെപിയാകും! സാങ്കേതികമായി ഇവിടെയുണ്ടാകുന്ന പ്രശ്നം അതാണ്. ജയ് ശ്രീറാം എന്ന് ഹനുമാനാണ് ആദ്യം വിമർശിച്ചത്. ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ, അമ്പലത്തിൽ പോയാൽ നീ ബിജെപിക്കാരൻ ആണല്ലേ, നീ സംഘി ആണല്ലേ എന്നാണ് പറയുന്നത്.
ഈ രക്ഷാബന്ധൻ എത്ര വർഷങ്ങളായി ഉളളതാണ്. ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി കെട്ടികൊടുക്കുന്ന ഒന്നാണ് അത്. അത് കെട്ടിവന്നാൽ ഉടനെ അവനെ സംഘിയാക്കും. ഈ സാമാന്യവത്കരണം എന്ന സംഭവം ഇവിടെയുണ്ട്. രാഷ്ട്രീയ ഒരു 18 വയസ്സ് കഴിഞ്ഞ് വരുന്ന കാര്യമാണ്. പക്ഷേ മതം അവൻ വയറ്റിൽ കിടക്കുമ്പോൾ മുതൽ തുടങ്ങുന്ന ഒന്നാണ്. ഇത്തരം വിഷയങ്ങൾ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിൽ വലിയ പ്രശ്നമായി മാറും..”, രമേശ് പിഷാരടി പറഞ്ഞു.