വിനായക് ദാമോദർ സവർക്കറുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകൻ രാമസിംഹൻ അബുബക്കർ(അലി അകബർ). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം രാമസിംഹൻ അറിയിച്ചത്. സവർക്കറെ കുറിച്ച് പഠിക്കാൻ കുറച്ച് സമയം എടുക്കുമെങ്കിലും താൻ ആ തീരുമാനം എടുത്തുവെന്ന് രാമസിംഹൻ അറിയിച്ചു. ധന സമ്പാദനത്തിനായി സിനിമകൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിഹാസ പുരുഷനായ സവർക്കറെ കുറിച്ച് പഠിക്കാൻ അല്പം സമയം എടുക്കുമെന്നും താൻ അത് തീരുമാനിച്ചുവെന്നും കൃത്യമായ ഒരു ഘടനയുണ്ടാക്കണം എന്നിട്ട് ഏത് രീതിൽ ആവിഷ്കാരം നടത്തണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ അവഹേളിച്ചവർ തന്നെ തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയണം എന്നും സവർക്കർ അനുഭവിച്ച പീ,ഡനങ്ങളെ കുറിച്ചും ദേശത്തിന് നൽകിയ സംഭവങ്ങളെ കുറിച്ചും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി.
രാഷ്ട്ര ശിൽപികൾ സ്വന്തമായി സൃഷിട്ടിച്ച് എടുത്ത നെഹ്റുവിന്റെയും, കമ്യുണിസ്റ്റുകാരുടെയും ഇന്ത്യയെ കണ്ടെത്തുകയല്ല, പകരം യഥാർത്ഥ ഇന്ത്യയെ കണ്ടെത്തി ചരിത്രമാകേണ്ട സമയം ആയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കുഴിച്ചുമൂടപ്പെട്ട ചരിത്രമാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ധീരരായ പോരാളികളെ പുറത്തെടുത്ത് “ഇവരെയാണ് ഗ്രേറ്റ് എന്ന് വിളിക്കേണ്ടതെന്ന് ഭാവി തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഇറങ്ങി തിരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും ഇറങ്ങാൻ മനസ്സ് ഉണ്ടായാൽ മതി ബാക്കിയെല്ലാം തനിയെ വന്നു ചേരുമെന്നും അദ്ദേഹം പങ്കുവച്ചു. ഈ കാര്യങ്ങൾ നടക്കുമ്പോൾ തന്നെ ധന സമ്പാദനത്തിനായി സിനിമകൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും ധനം ഇല്ലാതെ മുന്നോട്ട് പോകാനാവില്ലലോ എന്നും അദ്ദേഹം കുറിച്ചുകൊണ്ടാണ് വാക്കുകൾ അവസാനിപ്പിച്ചത്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് കമന്റുകളും വന്നു.