‘ജന്മദിന ആഘോഷം ആഡംബര കാറിൽ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി നൈല ഉഷ..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി നൈല ഉഷ. മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ അഭിനയിച്ച ആണ് നൈല അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ആദ്യ സിനിമ അത്ര പ്രേക്ഷക ശ്രദ്ധനേടിയിരുന്നില്ല. അതിന് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ അഭിനയിച്ചു.

തിയേറ്ററുകളിൽ വലിയ വിജയം നേടി ആ സിനിമ. വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തിയ വളരെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് നൈല. വിവാഹിതയായ ശേഷം ദുബൈയിലേക്ക് പോയ നൈല അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്തു. അതിൽ തുടരുമ്പോൾ തന്നെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴും അഭിനയത്തോടൊപ്പം തന്നെ റേഡിയോ ജോക്കിയായി നൈല വളരെ സജീവമാണ്.

ദുബൈയിൽ തന്നെയാണ് താരം താമസിക്കുന്നത്. ഒരു മകനും നൈലയ്ക്കുണ്ട്. അത്രയും വലിയ ഒരു മകനുള്ള ഒരാളാണ് നൈല എന്ന് താരത്തിനെ കണ്ടാൽ തോന്നുകയില്ല. ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിലാണ് നൈല ജോലി ചെയ്യുന്നത്. ഈ കഴിഞ്ഞ ദിവസം നൈലയുടെ മുപ്പത്തിയൊൻപതാം ജന്മദിനം ആയിരുന്നു. സുഹൃത്തുകൾക്ക് ഒപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.

ഇത്രയും വയസ്സുണ്ടെന്ന് താരത്തിനെ കണ്ടാൽ തോന്നുകയില്ല എന്നതാണ് ആഘോഷ ചിത്രങ്ങളിൽ പോലും തോന്നുക. ഒരു ആഡംബര കാറിന് ഉള്ളിലാണ് നൈല തന്റെ ജന്മദിനം ആഘോഷിച്ചത്. സിനിമ താരങ്ങളും ആരാധകരും ആ പോസ്റ്റിന് താഴെ നൈലയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയാണ് നൈലയുടെ അടുത്ത റിലീസ് ചിത്രം.