കന്നഡ ചിത്രമായ ഗില്ലിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി രാകുൽ പ്രീത് സിംഗ്. ഇന്ന് അറിയപ്പെടുന്ന താരസുന്ദരിയായി മാറിയ രാകുൽ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ സജീവം സാന്നിദ്ധ്യമാണ്. 2022-ൽ ബോളിവുഡ് സിനിമകളിൽ മാത്രമാണ് രാകുൽ പ്രീത് അഭിനയിച്ചിട്ടുള്ളത്. ബോളിവുഡിൽ തന്നെ രണ്ട് സിനിമകളാണ് താരത്തിന്റെ അടുത്തതായി വരാനുള്ളത്.
അതുപോലെ കമൽഹാസന്റെ ഇന്ത്യൻ 2, ശിവകാർത്തികേയൻ ഒപ്പമുള്ള അയലാൻ എന്നീ തമിഴ് സിനിമകളും താരത്തിന് ഷൂട്ടിംഗ് നടക്കുന്നുണ്ട്. കൈനിറയെ ചിത്രങ്ങളുമായി ഏറെ തിരക്കുള്ള ഷൂട്ടിംഗ് ജീവിതമാണ് താരത്തിന് ഇപ്പമുള്ളത്. പക്ഷേ എല്ലാ തിരക്കുകളിൽ നിന്നും ഇടവേള എടുത്ത് പുതുവർഷം ആഘോഷിക്കാൻ വേണ്ടി തായ്‌ലൻഡിൽ പോയിരിക്കുകയാണ് താരം. പുതുവർഷത്തിന് 3 ദിവസം മുമ്പ് താരം അവിടെ എത്തിയിരുന്നു.
ഇപ്പോഴിതാ ബീച്ച് വൈബ് ആസ്വദിക്കുന്ന തന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് രാകുൽ പ്രീത്. ഫ്ലോറൽ മിനി സ്കർട്ടും ടോപ്പും കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് ഹോട്ട് ലുക്കിലാണ് രാകുലിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അൻഷിക വർമ്മയുടെ സ്റ്റൈലിങ്ങിൽ ദി യശോയുടെ ഔട്ട്.ഫിറ്റാണ് രാകുൽ ഇട്ടിരിക്കുന്നത്. ബീച്ചിൽ ഇടാൻ പറ്റിയ വേഷമാണെന്ന് പലരും കമന്റിൽ പറഞ്ഞിട്ടുമുണ്ട്.
2021-ലാണ് രാകുൽ പ്രീതും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും തമ്മിൽ ലിവിങ് റിലേഷനിൽ ആണെന്ന് വാർത്തകൾ വന്നത്. രാകുൽ പിന്നീട് ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പുതുവർഷ ആഘോഷത്തിൽ ജാക്കിയും താരത്തിന് ഒപ്പമുണ്ടോ എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമല്ല. ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു കാമുകന്റെ ജന്മദിനം. അന്ന് താരം വിഷ് ചെയ്തു പോസ്റ്റൊക്കെ ഇട്ടിരുന്നു.