‘മഞ്ഞ സാരിയിൽ മനം കവർന്ന് നടി എസ്തർ അനിൽ, എന്തൊരു ക്യൂട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

പത്ത് വർഷത്തിന് മുകളിലായി സിനിമകളിൽ ബാലതാരമായി വേഷമിട്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. എസ്തർ എന്ന പേര് കേൾക്കുമ്പോഴേ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം ദൃശ്യം ആയിരിക്കും. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രമാണ് എസ്തറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. മലയാളത്തിലെ ആദ്യത്തെ 50 കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു അത്.

ദൃശ്യം ബ്ലോക്ക് ബസ്റ്ററായി മാറിയതോടെ എസ്തറിന് അന്യഭാഷകളിൽ നിന്ന് വരെ അവസരം ലഭിച്ചു. അനുമോളായി എസ്തറിന്റെ ക്ലൈമാക്സിലെ പ്രകടനം ഓരോ പ്രേക്ഷകനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ മറ്റ് പല കഥാപാത്രങ്ങൾക്കും താരങ്ങൾ മാറിയപ്പോഴും എസ്തർ തന്നെയായിരുന്നു അവിടെ ആ കഥാപാത്രത്തെയും അവതരിപ്പിച്ച് കൈയടികൾ നേടിയത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നപ്പോഴും എസ്തർ ആ റോളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ അഭിനയിച്ച ജാക്ക് ആൻഡ് ജിലാണ് എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരുപക്ഷേ അടുത്ത് തന്നെ എസ്തറിനെ നായികയായി കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എസ്തറിന്റെ അടുത്ത ഇറങ്ങാനുള്ളത് തമിഴ് ചിത്രമായ വി 3-യാണ്. വരലക്ഷ്മി ശരത് കുമാറാണ് അതിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അതെ സമയം ജന്മനാടായ വയനാട്ടിലെ വീട്ടിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. സാരി ബ്രാൻഡായ എലഗന്റ് ഫാഷൻ വേയ്ക്ക് വേണ്ടി മഞ്ഞ നിറത്തിലെ മനോഹരമായ സാരിയണിഞ്ഞ് അതി സുന്ദരിയായിട്ടാണ് എസ്തറിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ബനാറസി സാരിയാണ് ഇത്. ഫാത്തിമയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ കമന്റുകളും എസ്തറിന് നൽകിയിട്ടുണ്ട്.