December 2, 2023

‘മാലിദ്വീപിൽ അവധി ആഘോഷിച്ച് തെന്നിന്ത്യൻ നടി രാകുൽ പ്രീത്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രാകുൽ പ്രീത് സിംഗ്. ന്യൂഡൽഹിയിൽ താമസമാക്കിയ സിംഗ് കുടുംബത്തിൽ ജനിച്ച രാകുലിനെ താരമാക്കി മാറ്റിയത് തെന്നിന്ത്യൻ സിനിമ മേഖലയാണ്. യുവൻ എന്ന സിനിമയിലൂടെ തമിഴിലും, കേരതം എന്ന അതെ ചിത്രത്തിന്റെ തെലുങ്കിലൂടെ അവിടെയും ഒരേ സമയം അരങ്ങേറിയ രാകുൽ പിന്നീട് തെന്നിന്ത്യയിൽ നിറസാന്നിദ്ധ്യമായി.

യാരിയൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും വൈകാതെ തന്നെ രാകുൽ അരങ്ങേറി. തെലുങ്കിലാണ് രാകുൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. റാം ചരൺ, ജൂനിയർ എൻ.ടി.ആർ, അല്ലു അർജുൻ, നാഗ ചൈതന്യ, മഹേഷ് ബാബു തുടങ്ങിയ തെലുങ്ക് സിനിമകളിൽ തെലുങ്കിൽ രാകുൽ പ്രീത് നായികയായിട്ടുണ്ട്. ഈ വർഷം അഞ്ചോളം ഹിന്ദി സിനിമകളിൽ രാകുൽ പ്രീത് അഭിനയിച്ചിട്ടുണ്ട്.

അറ്റാക്ക്, റൺ വേ 34, ഡോക്ടർ ജി, താങ്ക് ഗോഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ഈ വർഷം രാകുൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ 2, അയ്ലാൻ എന്നീ തമിഴ് ചിത്രങ്ങളാണ് രാകുലിന്റെ അടുത്തതായി ഇറങ്ങാനുള്ള സിനിമകൾ. ഹിന്ദിയിലും രണ്ട് സിനിമകൾ താരത്തിന്റെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുന്നുണ്ട്. നടനും നിർമ്മാതാവായുമായ ജാക്കി ഭഗ്നാനിയായി ലിവിങ് റിലേഷനിലാണ് താരം.

അതെ സമയം തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് അവധി ആഘോഷിക്കാനായി രാകുൽ പ്രീത് സിംഗ് തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ഫോട്ടോസ് രാകുൽ പങ്കുവച്ചിട്ടുമുണ്ട്. സ്വിം സ്യുട്ടും ബി.ക്കിനിയും ധരിച്ചുള്ള ചിത്രങ്ങളാണ് രാകുൽ പ്രീത് പങ്കുവച്ചിരിക്കുന്നത്. ഹോട്ടി എന്നാണ് ആരാധകർ കമന്റ് നൽകിയത്.