തീർത്ഥാടനം, നിഴൽക്കൂത്ത് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് 2011-ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ആരംഭിച്ച മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി രചന നാരായണൻകുട്ടി. രണ്ട് വർഷത്തോളം ആ പരിപാടിയിൽ വത്സല മാഡമായി രചന ഗംഭീരമായി അഭിനയിച്ചുകൊണ്ടിരുന്നു.
അതിന് ശേഷം വീണ്ടും സിനിമകളിൽ അഭിനയിക്കാൻ രചനയ്ക്ക് അവസരം ലഭിച്ചു. ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന സിനിമയിൽ അഭിനയിക്കാനായിരുന്നു ആദ്യ അവസരം. അതിന് ശേഷം ഈ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയിൽ രചന ഒരു നല്ല വേഷത്തിൽ അഭിനയിച്ചു. അതോടുകൂടി നല്ല അവസരങ്ങളും രചനയ്ക്ക് ലഭിച്ചു.
10 വർഷത്തിൽ അധികമായി രചന അഭിനയ രംഗത്ത് സജീവമാണ്. കണ്ണാടിയാണ് രചനയുടെ അവസാനമിറങ്ങിയ ചിത്രം. ടെലിവിഷൻ ഷോകളിൽ അവതാരകയായും രചന സജീവമാണ്. വിവാഹിതായിരുന്നെങ്കിലും വെറും 19 ദിവസം മാത്രമാണ് ആ ബന്ധം നിലനിന്നത്. പിന്നീട് രചന നിയമപരമായി ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. പിന്നീട് രചന വേറെ വിവാഹം ചെയ്തിട്ടുമില്ല.
അച്ഛനും അമ്മയും ഒരു സഹോദരനും താരത്തിനുണ്ട്. ഇപ്പോഴിതാ അച്ഛൻ നാരായണൻകുട്ടി പണിക്കത്തിന്റെ എഴുപത്തിനാലാം പിറന്നാൾ ദിനമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. “ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്.. കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാർത്ഥനകൾ വേണം..”, രചന അച്ഛനൊപ്പമുള്ള ഒരു ഫോട്ടോയോടൊപ്പം കുറിച്ചു.