മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനയത്രിയാണ് നടി ലക്ഷ്മി റായ്. മലയാളി അല്ലാതിരുന്നിട്ട് കൂടിയും സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരാളാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ശേഷമാണ് താരം മലയാളത്തിലേക്ക് വരുന്നത്. അതും സൂപ്പർസ്റ്റാറായ മോഹൻലാലിൻറെ നായികയായി അരങ്ങേറിക്കൊണ്ടാണ് മലയാളത്തിൽ അഭിനയിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നായികയായി നിരവധി സിനിമകളിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റുനടന്മാരുടെയും നായികയായി മലയാളത്തിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 2 ഹരിഹർ നഗർ എന്ന ചിത്രത്തിലെ മായ എന്ന റോളിൽ റായ് ലക്ഷ്മി ഗംഭീരപ്രകടനം കാഴ്ചവച്ചപ്പോൾ. അതിന്റെ അടുത്ത പാർട്ടിൽ ഒരു ഐറ്റം നമ്പറും അവതരിപ്പിച്ചിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗാണ് മലയാളത്തിലെ അവസാന റിലീസ് ചിത്രം.
മോഹൻലാൽ നായകനാകുന്ന മോൺസ്റ്ററിലും റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മറ്റ് മൂന്ന് സൗത്ത് ഇന്ത്യൻ ഭാഷകളിലും മൂന്ന് സിനിമകൾ ചെയ്യുന്നുണ്ട് താരം. ബാംഗ്ലൂർ സ്വദേശിനിയാണ് താരം. അയലത്തെ വീട്ടിലെ കുട്ടിയാണെങ്കിലും മലയാളികളുടെ മനസ്സിൽ താരത്തിന് പ്രതേക ഒരു സ്ഥാനമുണ്ട്. താരത്തിന്റെ ആരാധകരിൽ കൂടുതലും ഒരുപക്ഷേ മലയാളികളായിരിക്കും.
മറ്റു ഭാഷയിൽ നിന്ന് വന്നതുകൊണ്ട് തന്നെ ഗ്ലാമറസ് വേഷങ്ങളിൽ റായ് ലക്ഷ്മി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. ബിക്കിനി പോലെയുള്ള സ്വിം സ്യുട്ട് വേഷങ്ങളിൽ മിക്കപ്പോഴും താരത്തിന് കാണാറുണ്ട്. ഇപ്പോഴിതാ അതെ വേഷത്തിൽ പൂളിൽ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റായ് ലക്ഷ്മി. അടിച്ചുപൊളിക്കുകയാണല്ലോ എന്നാണ് പലരുടെയും അഭിപ്രായം.