‘മേക്കപ്പ് ബോയിക്ക് ഒപ്പം ട്രെൻഡിങ് സ്റ്റെപ്പിട്ട് അനശ്വര രാജൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മഞ്ജുവിന്റെ മകളായി അഭിനയിക്കുകയും ഒരുപാട് പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ആദ്യ സിനിമയിൽ തന്നെ ലേഡി സൂപ്പർസ്റ്റാറിന്റെ മകളായി അഭിനയിച്ച അനശ്വരയെ തേടി കൂടുതൽ അവസരങ്ങൾ എത്തി.

തൊട്ടടുത്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച അനശ്വരയ്ക്ക് സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റി. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രമാണ് അനശ്വരയുടെ ജീവിതം മാറ്റിമറിച്ചത്. ആ സിനിമ 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തതോടെ നായികാ ലെവലിലേക്ക് അനശ്വര എത്തി. ഇപ്പോൾ അനശ്വരയ്ക്ക് നായികാ തുല്യമായ വേഷങ്ങളാണ് ലഭിക്കുന്നത്.

അവസാനം ഇറങ്ങിയ സൂപ്പർ ശരണ്യ 50 ദിവസത്തോളം തിയേറ്ററുകളിൽ പ്രദർശനം ചെയ്തിരുന്നു. അതിൽ ടൈറ്റിൽ റോളിൽ തന്നെ അനശ്വര അഭിനയിച്ചു. അവിയൽ എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. സമൂഹ മാധ്യമങ്ങളിലും അനശ്വര ഒരു താരം തന്നെയാണ്. പല വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അനശ്വര മിക്കപ്പോഴും ഓൺലൈൻ വാർത്തകളിൽ ഇടംനേടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടുകളിൽ മേക്കപ്പ് ബോയിയായ റിസ് വാനൊപ്പം ഇപ്പോഴത്തെ ട്രെൻഡിങ് സ്റ്റെപ്പുമായി വന്നിരിക്കുകയാണ്. റിസ് വാനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വെറും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ വൈറലായിട്ടുള്ള ഒരു മൂവ് മെന്റ് മാത്രമാണ് ചെയ്യുന്നത്. വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ പറഞ്ഞപ്പോൾ നിരവധി പേർ വിമർശിച്ച് മോശം കമന്റുകൾ ഇട്ടിട്ടുണ്ട്.


Posted

in

by