‘ഡോക്ടറിലെ ക്യൂട്ട് നായികയല്ലേ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി പ്രിയങ്ക മോഹൻ..’ – ഫോട്ടോസ് വൈറൽ

2019-ൽ കന്നഡ ഭാഷയിലൂടെ അഭിനയ രംഗത്തു ചുവടു വെച്ച താരം ആണ് പ്രിയങ്ക മോഹൻ. അതെ വർഷം തന്നെ തെലുങ്കിലും താരം തന്റെ അരങ്ങേറ്റ ചിത്രം അഭിനയിച്ചു. 2021 ൽ തമിഴ് സംവിധായകൻ ആയ നെൽസൺ ശിവ കാർത്തികേയൻ ചിത്രം ഡോക്റ്ററിൽ താരം നായികയായി തമിഴ് ഭാഷയിലും അരങ്ങേറ്റം കുറിച്ചു. അതിലൂടെ തമിഴ് മലയാളം പ്രേക്ഷകരിൽ താരം പ്രിയപ്പെട്ടവൾ ആയി മാറി.

ഡോക്ടർ എന്ന ചിത്രം ആ വർഷം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് തമിഴിലും മലയാളത്തിലും നിന്ന് ലഭിച്ചത്. 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിക്കുകയായിരുന്നു. അതോടെ പ്രിയങ്ക മോഹൻ മുൻനിര നായികമാരുടെ ഇടയിൽ തന്റേതായ ഇടം നേടുകയായിരുന്നു. ചിത്രം കേരളത്തിലും മികച്ച അഭിപ്രായം നേടി. പ്രിയങ്ക മോഹൻ എന്ന താരത്തിനെ ഇരു കൈയും നീട്ടി മലയാളികൾ സ്വീകരിച്ചു.

പിന്നീട് ഹിറ്റ് തമിഴ് സംവിധായകരിൽ പ്രധാനിയായ പാണ്ഡിരാജ് സംവിധാനം ചെയ്തു സൂര്യ നായകനായ ഏതർക്കും തുനിന്ധവൻ എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി താരം അഭിനയിച്ചു. മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചത്. അതെ വർഷം ശിവ കാർത്തികേയൻ നായകനായ ഡോൺ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ചിത്രം സൂപ്പർഹിറ്റ് ആയതോടെ ഒഴുവാക്കാൻ പറ്റാത്ത താരമായി മാറി പ്രിയങ്ക മോഹൻ.

ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലർ ഇതു വരെ പേര് ഇടാത്ത കൂടി രണ്ടു ചിത്രങ്ങൾ ആണ് റിലീസിനായി കാത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് പ്രിയങ്ക മോഹൻ. നിരവധി ആരാധകരെ സംബാധിച്ചിട്ടുള്ള താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ക്യൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.