‘എന്നെ തിരികെ കൊണ്ടുപോകൂ! മാലിദ്വീപിലേക്ക് തിരിച്ചു പോകണമെന്ന് പ്രിയ വാര്യർ..’ – വീഡിയോ കാണാം

‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെ മലയാളികളുടെയും ഇന്ത്യ ഒട്ടാകെ ഉള്ളവരുടെയും ശ്രദ്ധനേടിയ താരമായിരുന്നു നടി പ്രിയ വാര്യർ. അതിന് മുമ്പ് പ്രിയ എന്ന വ്യക്തിയെ മലയാളികൾക്ക് പോലും അറിയുകയുണ്ടായിരുന്നില്ല. ആ സിനിമയിലെ ഒരു പാട്ട് റിലീസാവുന്നതിന് മുമ്പ് ഇറങ്ങുകയും അത് ഇൻറർനെറ്റിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. അതിന് ശേഷം പ്രിയയുടെ കരിയർ തന്നെ മാറിമറിഞ്ഞു.

അന്യഭാഷകളിൽ നിന്ന് അവസരം ലഭിച്ച പ്രിയ ഒരു പാൻ ഇന്ത്യ താരത്തിലേക്ക് എത്തി. ബോളിവുഡിലും അരങ്ങേറി കഴിഞ്ഞ പ്രിയ, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിൽ കന്നഡ ചിത്രം റിലീസ് ചെയ്തിട്ടില്ല. ഹിന്ദിയിൽ മൂന്ന് സിനിമകളാണ് പ്രിയ അഭിനയിക്കുന്നത് അന്നൗൺസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ലൈവ് എന്ന സിനിമയാണ് ഇനി പ്രിയയുടെ ഇറങ്ങാനുള്ളത്.

വികെപി സംവിധാനം ചെയ്യുന്ന ആ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിലാണ് പ്രിയ അഭിനയിക്കുന്നത്. മംത, ഷൈൻ ടോം, സൗബിൻ എന്നിവരാണ് അതിൽ അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങൾ. മെയ് പന്ത്രണ്ടിന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. പ്രിയ ഈ അടുത്തിടെ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ഇത് രണ്ടാം തവണയാണ് പ്രിയ ഇതേ സ്ഥലത്ത് തന്നെ പോകുന്നത്.

പക്ഷേ പ്രിയയ്ക്ക് ഇനിയും മതിയായിട്ടില്ലെന്ന് താരം പങ്കുവച്ച ഒരു വീഡിയോയിൽ എഴുതിയ ക്യാപ്ഷനിൽ നിന്ന് വ്യക്തമാണ്. “എന്നെ തിരികെ കൊണ്ടുപോകൂ” എന്നായിരുന്നു പ്രിയ വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചത്. ഹോട്ട് ലുക്കിലാണ് വീഡിയോയിൽ പ്രിയയെ കാണാൻ സാധിക്കുന്നത്. തിരികെ കൊണ്ടുപോകൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല, പൈസ മുടക്കി സ്വയം പോകൂ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ മറുപടി.

View this post on Instagram

A post shared by Mallu Actress (@kerala_girlz)