‘എന്തൊരു ക്യൂട്ടാണ് അന്നും ഇന്നും കാണാൻ!! മഞ്ഞയിൽ മനം കവർന്ന് നടി അനന്യ..’ – ഫോട്ടോസ് വൈറൽ

പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനന്യ. സിനിമയിൽ വരുന്നതിന് മുമ്പ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടിയ അനന്യ, സ്റ്റാർ വാർസ് എന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്ന സമയത്ത് നിരവധി സിനിമകളിൽ നിന്ന് അവസരം ലഭിക്കുകയും ഒടുവിൽ പോസിറ്റീവ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആയിരുന്നു. പക്ഷേ അനന്യ ശ്രദ്ധനേടിയത് അതിലൂടെ ആയിരുന്നില്ല.

തമിഴിൽ ഇറങ്ങി സൂപ്പർഹിറ്റായ നാടോടികൾ എന്ന ചിത്രത്തിലൂടെയാണ് അനന്യയുടെ സിനിമ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. പിന്നീട് മലയാളത്തിൽ അനന്യ പ്രധാന വേഷത്തിൽ എത്തുന്നത് ‘ശിക്കാർ’ എന്ന ചിത്രത്തിലൂടെയാണ്. അതിൽ മോഹൻലാലിൻറെ മകളുടെ റോളിലാണ് അനന്യ അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയം നേടുകയും ചെയ്തിരുന്നു. നാടോടികളുടെ മലയാളം റീമേക്കിൽ അനന്യ അഭിനയിച്ചിരുന്നു.

f

നിരവധി മലയാള സിനിമകളിലാണ് അനന്യ നായികയായി അഭിനയിച്ചിരിക്കുന്നത്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് കുറച്ച് സമയത്തേക്ക് ബ്രേക്ക് എടുത്തെങ്കിലും തിരിച്ചു വന്നിട്ടുമുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ അപ്പൻ എന്ന സിനിമയാണ് അവസാനമായി ഇറങ്ങിയത്. അതിൽ അനന്യയുടെ പ്രകടനത്തിന് ഒരുപാട് പ്രശംസകളും നേടിയിരുന്നു. ഇനി രണ്ട് സിനിമകളും വരാനുണ്ട്.

സോഷ്യൽ മീഡിയയിലും അനന്യ സജീവമാണ്. തമിഴ് ആരാധകരാണ് അനന്യയ്ക്ക് കൂടുതലായി ഉള്ളത്. ഇപ്പോഴിതാ മഞ്ഞ ഉപഡ സിൽക്ക് ഡ്രെസ്സിൽ തിളങ്ങിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പ്രിയങ്ക പ്രഭാകറിന്റെ സ്റ്റൈലിങ്ങിൽ അവരുടെ തന്നെ ബ്ലൂമിന്റെ കോസ്റ്റിയൂം ആണ് അനന്യ ധരിച്ചിരിക്കുന്നത്. രഹിത്ത് ധർമൻ ആണ് അനന്യയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.