‘ഇങ്ങനെയാണ് ഞങ്ങൾ മുങ്ങിയത്!! നടി പ്രിയ വാര്യർക്ക് കിട്ടിയ എട്ടിന്റെ പണി..’ – വീഡിയോ വൈറൽ

‘മാണിക്യ മലരായി പൂവി’ എന്ന് തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ തന്നെ ഇപ്പോൾ മലയാളികളുടെ അല്ലെങ്കിൽ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖമാണ് നടി പ്രിയ പ്രകാശ് വാര്യരുടേത്. ഒരു അടാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനമായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പ് ഈ പാട്ടിന്റെ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്യുകയും അത് വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

പാട്ട് ഇത്ര ഹിറ്റാവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പ്രിയ വാര്യരുടെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ്. ‘ദി വിങ്ക് ഗേൾ’ എന്നായിരുന്നു പല ബോളിവുഡ് ന്യൂസ് പോർട്ടലുകളിലും വന്ന തലക്കെട്ട്. അങ്ങനെ പ്രിയ വാര്യർ ഇന്ത്യ ഒട്ടാകെ അറിയപ്പെട്ടു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഈ വീഡിയോ വൈറലായി. ഒറ്റ രാത്രി കൊണ്ട് ആരും അറിയാതിരുന്ന പ്രിയാ വാര്യർ ഒരുപാട് ആരാധകരുള്ള താരമായി മാറി.

പക്ഷേ സിനിമ ഇറങ്ങിയ ശേഷം അതെ പാട്ടിന്റെ ഓളം പ്രേക്ഷകർക്ക് നല്കാൻ സാധിച്ചിരുന്നില്ല. സിനിമ പരാജയപ്പെടുകയും പ്രിയ വാര്യർക്ക് ഒരുപാട് ട്രോളുകൾക്ക് വാരിക്കൂട്ടുകയും ചെയ്തിരുന്നു. പക്ഷേ പ്രിയയ്ക്ക് ഒരുപാട് ഭാഷകളിൽ നിന്ന് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു. തെലുങ്കിൽ അഭിനയിച്ച പ്രിയ വാര്യർ ബോളിവുഡ് അരങ്ങേറുകയും അതിന്റെ റിലീസിനായി കാത്തിരിക്കുകയുമാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രിയ വാര്യർ ശ്രീലങ്കയിൽ അവധി ആഘോഷിക്കാൻ പോയത്. ശ്രീലങ്കയിലെ ബെൻടോട്ടയിൽ വാട്ടർ സ്പോർട്സ് ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ വീണ്ടും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രിയ വാര്യർ. “ഇങ്ങനെയാണ് ഞങ്ങൾ മുങ്ങിയത്..” എന്ന ക്യാപ്ഷൻ നൽകി ഗെഹ്രിയാനിലെ ‘ബെസഫർ ബെസഫർ ഹാൻ ഡൂബെയ്‌’ എന്ന പാട്ടും ഉൾക്കൊള്ളിച്ചാണ് പോസ്റ്റ് ചെയ്തത്.