‘അങ്ങ് റഷ്യയിലുമുണ്ട് പിടി!! തന്റെ നിവേദനം കൊണ്ട് അവിടെ ട്രോളുകൾ നിർത്തി..’ – നടി ഗായത്രി സുരേഷ്

സോഷ്യൽ മീഡിയയിൽ ഒരുപക്ഷേ ഈ അടുത്തിടെ ഏറ്റവും കൂടുതൽ ട്രോളുകൾ വാരിക്കൂട്ടിയ നടിയാണ് ഗായത്രി സുരേഷ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗായത്രി സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിന്റെ മിററിൽ തട്ടിയിട്ട് നിർത്താതെ പോയായൊരു സംഭവം നടന്നിരുന്നു. അന്ന് അതിന് ന്യായീകരിച്ച് ഗായത്രി സുരേഷ് ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇതിന് തുടക്കമാകുന്നത്.

പിന്നീട് ഹൃദയം സിനിമ ഇറങ്ങുന്നതിന് മുമ്പ് ‘പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്താൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് വീണ്ടും ട്രോളുകൾ വാങ്ങാൻ കാരണമായി. അതിന് ശേഷം ഗായത്രി ഹൃദയം ഇറങ്ങിയപ്പോൾ ‘അതിൽ കല്യാണി ചെയ്ത റോൾ തനിക്ക് ചെയ്താൽ കൊള്ളാമെന്ന് പറഞ്ഞതും അതിലെ ഒണക്ക മുന്തിരി എന്ന പാട്ട് വരികൾ തെറ്റിച്ചു പാടിയതിനും വീണ്ടും ട്രോൾ വാങ്ങി.

ഇപ്പോഴിതാ ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വീണ്ടും ട്രോളന്മാർക്ക് സഹായമായി തീർന്നത്. ആദ്യത്തെ സംഭവം നടക്കുമ്പോൾ ‘കേരളത്തിൽ ട്രോളുകൾ നിരോധിക്കണമെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും നടപടി എടുക്കണമെന്നും പറഞ്ഞിരുന്നു. ഇത് ഉന്നയിച്ചുകൊണ്ട് അവതാരക ഒരു ചോദ്യം ഗായത്രിയോട് ചോദിക്കുന്നുണ്ട്.

മുഖ്യമന്ത്രിയ്ക്ക് നിവേദനം കൊടുത്തിട്ട് എന്തെങ്കിലും സംഭവിച്ചോ എന്നാണ് അവതാരക ചോദിച്ചത്. ഇതിന് മറുപടിയായി “ഇവിടെ ഒന്നും സംഭവിച്ചില്ല. പക്ഷേ എന്റെയൊരു സിനിമയുടെ ഡയറക്ടർ റഷ്യയിൽ ട്രോൾസ് നിർത്തിയെന്ന് എന്നുള്ള ഒരു ന്യൂസ് ലിങ്ക് എനിക്ക് അയച്ചു തന്നിരുന്നു. സത്യമാണോ എന്ന് തനിക്ക് അറിയില്ല. പക്ഷേ അവിടെ വന്നൊരു ന്യൂസാണ് എനിക്ക് അയച്ചു തന്നത്..” ഗായത്രി പറഞ്ഞു. താരത്തിന്റെ ഈ വാക്കുകളാണ് ട്രോളന്മാർക്ക് വീണ്ടും കളിയാക്കാൻ കാരണമായത്.