ഒറ്റ രാത്രികൊണ്ട് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന താരമായി മാറുകയും നാഷണൽ ക്രഷ് എന്ന വിളിപ്പേര് വീഴുകയും ചെയ്ത ഒരാളാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം സിനിമയുടെ റിലീസിന് മുന്നോടിയായി യൂട്യൂബിൽ ഇറങ്ങുകയും അതിലെ കണ്ണിറുക്കി കാണിക്കുന്ന രംഗത്തിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത ഒരാളാണ് പ്രിയ.
ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ഒരുപാട് ലഭിച്ചു. അത് മാത്രമല്ല നാഷണൽ സെൻസേഷനായി ഒറ്റ രാത്രികൊണ്ട് മാറിയ പ്രിയയെ തേടി ബോളിവുഡിൽ നിന്നും അന്യഭാഷകളിൽ നിന്നും അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. ബോളിവുഡിലെ ആദ്യ ചിത്രം ഈ വർഷം റിലീസ് ആവുകയും ചെയ്തിരുന്നു. ആ ചിത്രം തന്നെയാണ് പ്രിയയുടെ അവസാനം ഇറങ്ങിയത്.
തെലുങ്കിൽ പ്രിയയുടെ മൂന്ന് സിനിമകളാണ് റിലീസ് ആയത്. മലയാളത്തിലും ഒരു അടാർ ലവിന് ശേഷം പ്രിയയുടെ മൂന്ന് സിനിമകൾ റിലീസ് ചെയ്തിരുന്നു. ഫോർ ഇയേഴ്സ്, ലൈവ്, കൊള്ള എന്നിവയാണ് ആ മൂന്ന് സിനിമകൾ. യാരിയാൻ 2 ആണ് ബോളിവുഡിലെ പ്രിയയുടെ അരങ്ങേറ്റ റിലീസ് ചിത്രം. ഇത് കൂടാതെ മൂന്ന് ബോളിവുഡ് സിനിമകൾ കൂടിയും പ്രിയയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു സൂപ്പർ താരമായി പ്രിയ മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സമൂഹ മാധ്യമങ്ങളിലും പ്രിയ വളരെ സജീവമായി നിൽക്കാറുണ്ട്. ഇപ്പോഴിതാ കടൽ തീരത്ത് ഒരു വെള്ള ഔട്ട് ഫിറ്റ് ധരിച്ച് ഹോട്ട് ലുക്കിൽ തിളങ്ങിയ ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. “അവൾ ആകാശത്ത് നിന്ന് വീണു, അവന്റെ സ്വപ്നങ്ങളുടെ മടിത്തട്ടിലേക്ക്..”, ഇതായിരുന്നു നൽകിയ ക്യാപ്ഷൻ. ജാനകിയുടെ ഔട്ട് ഫിറ്റിൽ ശ്രീഗേഷ് വാസനാണ് താരത്തിന് മേക്കപ്പ് ചെയ്തത്. എ.ഇസോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.