‘മ്മടെ കുന്നുമ്മൽ ശാന്തയല്ലേ ഇത്!! സെറ്റുടുത്ത് ആരാധക മനം കവർന്ന് നടി സോന നായർ..’ – വീഡിയോ വൈറൽ

തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സോന നായർ. അതിന് മുമ്പ് മോഹൻലാലിൻറെ ടിപി ബാലഗോപാലൻ എംഎയിൽ ബാലതാരമായി ചെറിയ രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. തൂവൽ കൊട്ടാരം എന്ന ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധനേടിയ സോന അതിന് ശേഷം ദി കാർ, കഥാനായകൻ തുടങ്ങിയ സിനിമകളിലും അഭിനയിക്കുകയുണ്ടായി.

വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, വെട്ടം തുടങ്ങിയ സിനിമകളിലൂടെ തന്റേതായ ഒരു സ്ഥാനം സോനാ നേടിയെടുത്തു. മോഹൻലാൽ നായകനായ നരൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് സോനയെ കുറിച്ച് കേൾക്കുമ്പോൾ ഓടിയെത്തുന്നത്. നരനിൽ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രത്തെയാണ് സോന അവതരിപ്പിച്ചിട്ടുണ്ട്.

27 വർഷമായി അഭിനയ രംഗത്ത് തുടരുന്ന സോന, സിനിമയിൽ സജീവമായ അതെ വർഷം തന്നെ ക്യാമറാമാനായ ഉദയൻ അമ്പാടിയുമായി വിവാഹിതയാവുകയും ചെയ്തിരുന്നു. ടെലിവിഷൻ സീരിയലുകളിലും സോന സജീവമാണ്. മലയാളത്തിന് പുറമേ തമിഴിലും സോന അഭിനയിച്ചിട്ടുണ്ട്. ഈ വർഷം റിലീസായ പുലിമട എന്ന ജോജു നായകനായ ചിത്രമാണ് സോനയുടെ അവസാനമായി ഇറങ്ങിയത്.

ഇപ്പോഴിതാ അമേരിക്കയിലെ ഹ്യൂസ്റ്റൺ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ഒരു ചടങ്ങളിൽ പങ്കെടുത്തപ്പോഴുള്ള സോനയുടെ ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെറ്റുടുത്ത് നാടൻ വേഷത്തിൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് സമാനമായ ഒരു ചടങ്ങളിൽ പങ്കെടുത്ത വീഡിയോയാണ് ഇത്. ഈ പ്രായത്തിലും സോനയെ കാണാൻ എന്തൊരു ലുക്ക് ആണെന്നാണ് വീഡിയോയുടെ താഴെ വന്ന കമന്റുകൾ.