2018-ൽ തനഹ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തു ചുവടുവെച്ച താരം ആണ് പ്രിയ പ്രകാശ് വാര്യർ. 2019 റിലീസായ ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്കും മറ്റു ഭാഷയിലും പ്രിയപ്പെട്ടവൾ ആകുന്നത്. ചിത്രം റിലീസ് ആകുന്ന മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ആയിരുന്നു. അതിലൂടെ താരത്തിന് മലയാളത്തിലും മറ്റുഭാഷയിലും നിരവധി ചിത്രങ്ങളാണ് ലഭിച്ചത്.
2021-ൽ ചെക്ക് എന്ന ചിത്രത്തിലൂടെ തെലുങ്കു ഭാഷയിൽ അരങ്ങേറ്റം. അതെ വർഷം തന്നെ ഇഷ്ഖ് നോട്ട് എ ലൗ സ്റ്റോറി, 2022-ൽ ഫോർ ഇയേർസ് എന്നീ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ത്രീ മങ്കീസ്, യാരിയൻ, ലവ് ഹാക്കർസ്, ശ്രീദേവി ബംഗ്ലാവ് എന്നീ ഹിന്ദി ഭാഷ ചിത്രങ്ങളും വിഷ്ണു പ്രിയ എന്ന കന്നഡ അരങ്ങേറ്റ ചിത്രവും റിലീസിനായി തയ്യാർ എടുക്കുന്നത്.
സിനിമ മ്യൂസിക് വീഡിയോ ഡാൻസ് വീഡിയോ തുടങ്ങിയവയിൽ കഴിവ് തെളിയിച്ച താരം കൂടിയാണ് പ്രിയ പ്രകാശ് വാര്യർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് പ്രിയ പി വാര്യർ. നിരവധി ആരാധകരെ ആണ് താരം സംബാധിച്ചിട്ടുള്ളത്. താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത് നിമിഷം നേരം കൊണ്ട് വൈറലായി മാറും.
ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളും വിഡിയോയോകളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി ക്കൊണ്ടിരിക്കുന്നത്. വെക്കേഷൻ ആഘോഷിക്കാൻ മാലിദ്വീപിലാണ് താരം ഇപ്പോൾ. ബ്ലൂ ഷോട്സും വൈറ്റ് ടോപ്പും ധരിച്ചു അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram