‘മലയാളി വന്നടാ ആർപ്പു വിളിക്കടാ.. പാട്ടിന് കിടിലം ചുവടുവച്ച് നടി പ്രിയ വാര്യർ..’ – വീഡിയോ കാണാം
നെറ്ഫ്ലിക്സിൽ ഈ മാസം ആദ്യം റിലീസ് ‘നമ്മ സ്റ്റോറീസ് ദി സൗത്ത് ആന്തം’ എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായതാണ്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിൽ നാല് പ്രമുഖ റാപ്പർ ഒന്നിച്ചു വന്ന വീഡിയോയിൽ മലയാളത്തിൽ നിന്ന് നീരജ് മാധവയായിരുന്നു പാടി അഭിനയിച്ചിരുന്നത്. 4 മിനുറ്റിൽ ഓരോ മിനുറ്റിൽ ഒരു ഭാഷയിൽ ഓരോ ആളുകളാണ് പാടിയത്.
അതിൽ മലയാളത്തിലെ പോർഷനാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടമായത്. ‘മലയാളി വന്നടാ..’ എന്ന് തുടങ്ങുന്ന ഗാനത്തിൽ നീരജ് മാധവ് തകർത്താണ് പാടിയതും അതുപോലെ ചുവടുവച്ചതും. മലയാളത്തിലെ ആ പോർഷൻ മാത്രം കട്ട് ചെയ്ത പിന്നീട് നിരവധി വീഡിയോസ് ചുവടുവച്ചുകൊണ്ട് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി പ്രിയ വാര്യർ പാട്ടിന് ചുവടുവച്ച് വീഡിയോ ചെയ്തിരിക്കുകയാണ്.
ഇന്ത്യ ഒട്ടാകെ ഒറ്റ പാട്ടിലൂടെ ശ്രദ്ധനേടിയ പ്രിയ വാര്യർ വീഡിയോ ചെയ്തതുകൊണ്ട് തന്നെ അതും നിമിഷനേരംകൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. ‘നെഞ്ചിൽ കുടി കൊള്ളുന്നു മോഹൻലാൽ മമ്മൂട്ടി..’ എന്ന വരികൾ വരുമ്പോൾ പ്രിയ വാര്യർ അവരെ അനുകരിച്ചു ചെയ്യുന്നത് വീഡിയോയിൽ ഏറെ ശ്രദ്ധേയമാണ്. 3 ലക്ഷത്തോളം ലൈക്കുകൾ ഇതിനോടകം ആ വീഡിയോയ്ക്ക് ലഭിച്ചു.
തനി നാടൻ ലുക്കിൽ സെറ്റുസാരി ധരിച്ചാണ് പ്രിയ വാര്യർ വീഡിയോ ചെയ്തിരിക്കുന്നത്. പ്രിയ അവധി ആഘോഷിക്കാൻ വേണ്ടി റഷ്യയിൽ പോയിരിക്കുകയാണ്. അവിടെ നിന്നാണ് താരം ഈ പാട്ടിന് വീഡിയോ ചെയ്തിരിക്കുന്നത് എന്ന പ്രതേകതയുമുണ്ട്. ഇത് കൂടാതെ റഷ്യയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പ്രിയ തന്റെ ആരാധകർക്കൊപ്പം പങ്കുവച്ചിരുന്നു.