December 4, 2023

‘എടീ പെണ്ണേ ഫ്രീക്ക് പെണ്ണേ!! കട്ട സ്റ്റൈലിഷ് ലുക്കിൽ അമ്പരിപ്പിച്ച് നടി പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

ഒരു അടാർ ലവ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. സിനിമ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യ ഒട്ടാകെ ശ്രദ്ധപിടിച്ചു പറ്റാൻ പ്രിയ വാര്യർക്ക് സാധിച്ചിരുന്നു. കണ്ണിറുക്കി കാണിച്ച ആരാധകരെ സ്വന്തമാക്കിയവൾ എന്ന് വാർത്ത മാധ്യമങ്ങളിൽ പ്രിയ വാര്യർ നിറഞ്ഞ് നിന്നപ്പോൾ സോഷ്യൽ മീഡിയയിൽ പല ഫോളോവേഴ്സ് റെക്കോർഡുകളും പ്രിയ തകർത്തു.

അതുമാത്രമല്ല, മലയാളത്തിന് പുറമേ അന്യഭാഷയിൽ നിന്ന് അവസരങ്ങൾ പ്രിയയ്ക്ക് ലഭിച്ചു. ബോളിവുഡിൽ നിന്ന് വന്ന അവസരങ്ങൾ പ്രിയ വാര്യർ എന്ന താരത്തിന്റെ വളർച്ച സൂചിപ്പിക്കും. അടാർ ലവ് തിയേറ്ററിൽ വമ്പൻ പരാജയമായിരുന്നെങ്കിലും പ്രിയ വാര്യർക്ക് അതിന് മുമ്പ് തന്നെ അവസരങ്ങൾ ലഭിച്ചു. തെലുങ്കിൽ രണ്ട് സിനിമകൾ അതിന് ശേഷം പ്രിയയുടെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

ഇവ കൂടാതെ മൂന്ന് ഹിന്ദി സിനിമകളിൽ പ്രിയയുടെ പുറത്തിറങ്ങാനുമുണ്ട്. വിങ്ക് ഗേൾ എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകർ വലിയ രീതിയിൽ പിന്തുണ കൊടുക്കാറുണ്ട്. ഗോ ഗ്രീൻ എന്ന ക്യാപ്ഷനോടെ കട്ട സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന പ്രിയയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. അതെ കളറിലെ കൂളിംഗ് ഗ്ലാസും പ്രിയ വച്ചിട്ടുണ്ട്.

മെറിൻ ജോർജ് എന്ന ഫോട്ടോഗ്രാഫറാണ് ഷൂട്ട് എടുത്തിരിക്കുന്നത്. അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട്.ഫിറ്റാണ് പ്രിയ ധരിച്ചിരിക്കുന്നത്. അഷ്ന ആഷാണ് മേക്കപ്പ് ചെയ്തത്. ഫ്രീക്ക് പെണ്ണെ എന്നാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്ന കമന്റ്. ത്രീ മങ്കീസ് എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് താരത്തിന്റെ ഇപ്പോൾ നടക്കുന്നത്. മലയാളത്തിലും രണ്ട് സിനിമകൾ പ്രിയയുടെ വരാനുണ്ട്.