December 10, 2023

‘വൈറൽ പാട്ടിന് നൃത്ത ചുവടുകളുമായി പ്രിയ വാര്യർ, നാഷണൽ ക്രഷെന്ന് ആരാധകർ..’ – വീഡിയോ കാണാം

മലയാള സിനിമയിൽ ഇറങ്ങിയ ഒരു പാട്ടിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ഒരു താരമാണ് നടി പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ ‘മാണിക്യ മലരായി പൂവേ..’ എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ ഇറങ്ങിയ ശേഷമാണ് പ്രിയ വാര്യരെ മലയാളികൾ പോലും അറിയുന്നത്. അത് പക്ഷേ ഇന്ത്യയിൽ ഒട്ടാകെ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തു.

ഒരു മലയാള ഗാനത്തിന് ലഭിച്ചിരുന്ന റെക്കോർഡുകൾ എല്ലാം മണിക്കൂറുകൾ കൊണ്ട് തന്നെ പാട്ട് ബ്രേക്ക് ചെയ്യുകയും ചെയ്തു. പ്രിയ വാര്യർ എന്ന താരത്തിന് സോഷ്യൽ മീഡിയയിൽ ‘നാഷണൽ ക്രഷ്’ എന്ന ലേബലും വീഴുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് വേഗത്തിൽ താരത്തിന് ആരാധകരെ ഫോളോവേഴ്സായി ലഭിക്കാൻ തുടങ്ങി. ഇന്ന് എഴുപത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് പ്രിയ വാര്യർക്ക് ഉള്ളത്.

സിനിമ ഇറങ്ങിയപ്പോൾ പക്ഷേ വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തിരുന്നു. പ്രതീക്ഷ പോലെയുള്ള ഒരു വിജയവും സിനിമ നേടിയിരുന്നില്ല. പക്ഷേ പ്രിയ വാര്യർ എന്ന താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതും ബോളിവുഡിൽ നിന്ന് വേറെയാണ് ഓഫറുകൾ വന്നത്. പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവ് ഉടൻ റിലീസാവുകയും ചെയ്യും.

ഇത് കൂടാതെ തെലുങ്കിലും കന്നഡയിലും പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ആരാധകർ ഉണ്ടായത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ വൈറലായ പാട്ടിന് നൃത്തച്ചുവടുകളുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ‘കച്ച ബദാം’ സോങ്ങിനാണ് പ്രിയ ഡാൻസ് ചെയ്തത്. ഷോർട്സും മിനി ടോപ്പും ധരിച്ചായിരുന്നു പ്രിയയുടെ ഡാൻസ്.