കണ്ണിറുക്കി കാണിച്ച് ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായി മാറിയ പ്രിയ വാര്യർ ആ ഒറ്റ ചിത്രം കൊണ്ട് തന്നെ ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ ലഭിച്ച താരമായി മാറി. സമൂഹ മാധ്യമങ്ങളിലും പ്രിയ വാര്യർ തരംഗമായി.
മിനിറ്റുകളുടെ വ്യത്യാസത്തിൽ പ്രിയയ്ക്ക് ഫോളോവേഴ്സ് ഒരു അടാർ ലവിലെ ഗാനമിറങ്ങിയ ശേഷം കൂടുകയും ചെയ്തിരുന്നു. മലയാളം, തെലുങ്ക് ഭാഷകളിൽ പ്രിയയുടെ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആദ്യ ഹിന്ദി, കന്നഡ സിനിമകൾ താരത്തിന്റെ വരാനുമുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയാണ് പ്രിയ വാര്യരുടെ അവസാനമായി ഇറങ്ങിയത്.
3 മങ്കീസ്, യാരിയാൻ 2 എന്നീ ബോളിവുഡ് സിനിമകളാണ് ഇനി വരാനുള്ളത്. ഇതിൽ യാരിയാൻ 2 മലയാളത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്ക് ആണെന്ന് വിവരങ്ങളുണ്ട്. അതിൽ അനശ്വര രാജനും പ്രിയയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു നാല്പതുകാരന്റെ ഇരുപതുകാരി എന്ന സിനിമയും പ്രിയയുടെ അടുത്തതായി ഇറങ്ങാനുണ്ട്. വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രവും ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.
അതെ സമയം സോഷ്യൽ മീഡിയയിൽ പ്രിയ പങ്കുവച്ച ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അരുൺ പയ്യടിമീത്തലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമൃത ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തത്. മനേഷ് മാത്യുവിന്റെ ഡാമൻസ് ഡിസൈൻസിന്റെ ഗൗണാണ് പ്രിയ ധരിച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് പ്രിയയ്ക്ക് മേക്കപ്പ് ചെയ്തത്. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.