‘എന്തൊരു സുന്ദരിയാണ്, കണ്ണെടുക്കാൻ തോന്നുന്നില്ലായെന്ന് ആരാധകർ..’ – നടി പ്രിയ ആനന്ദിന്റെ പുതിയ ഫോട്ടോസ് കാണാം

പൃഥ്വിരാജ് നായകനായി എത്തിയ ‘എസ്ര’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി പ്രിയ ആനന്ദിന്റേത്. പക്ഷേ അതിന് മുമ്പ് തന്നെ സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് പ്രിയ ആനന്ദ്. വാമനൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിൽ എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മലയാളം ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

അന്തരിച്ച നടി ശ്രീദേവി നായികയായ ബോളിവുഡ് ചിത്രം ഇംഗ്ലീഷ് വിന്ഗ്ലിഷ് എന്ന ചിത്രമാണ് പ്രിയയ്ക്ക് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണമായ ചിത്രം. അതിന് ശേഷം ഒരുപാട് തമിഴ് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയ മലയാളത്തിൽ എത്തുന്നത് 2015-ൽ പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയാണ്.

കായംകുളം കൊച്ചുണ്ണിയിലും കോടതി സമക്ഷം ബാലൻ വകീലിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള പ്രിയ ആനന്ദ് തന്റെ പുതിയ ചിത്രങ്ങൾ അതിലൂടെ പങ്കുവെക്കാറുണ്ട്. പ്രിയ ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തന്റെ വളർത്ത് നായക്ക് ഒപ്പം ഇരിക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എന്തൊരു സുന്ദരിയാണ്, കണ്ണെടുക്കാൻ തോന്നുന്നില്ലായെന്ന് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. തങ്ങളുടെ ഫോണിന്റെ വാൾപേപ്പർ പ്രിയയുടെ ഈ ചിത്രമാണെന്നും ഒരു ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ആരാധകരെ കൂടാതെ ഒരുപാട് സഹതാരങ്ങളും പ്രിയയുടെ ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS
NEWER POST‘ഗ്ലാമറസ് ലുക്കിൽ ചായ കുടിച്ച് നടി അനു ഇമ്മാനുവൽ, കിടുക്കാച്ചിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ