സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. നായകനായും സംവിധായകനായും നിറഞ്ഞ് നിൽക്കുന്ന പൃഥ്വിരാജ് ഒരു താരപുത്രനായി സിനിമയിൽ എത്തിയതാണെങ്കിലും ഇന്ന് സ്വന്തം പേരിൽ അറിയപ്പെടുന്ന ഒരാളാണ്. ബിബിസി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് വിവാഹം ചെയ്തത്. സുപ്രിയ ഇന്ന് ഒരു സിനിമ നിർമ്മാതാവാണ്.
ഇരുവരും തങ്ങളുടെ പതിമൂന്നാം വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. പൃഥ്വിരാജ് വിവാഹ വാർഷികത്തിൽ എഴുതിയ കുറിപ്പ് ഇങ്ങനെ ആയിരുന്നു, “സന്തോഷകരമായ വാർഷികം പങ്കാളി! സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് അവിശ്വസനീയമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ വരെ, ഇത് ഒരു നരകയാത്രയായിരുന്നു!
വലിയ സ്വപ്നങ്ങൾ കാണുന്നതിനും കഠിനമായ യുദ്ധങ്ങൾ ഏറ്റെടുക്കുന്നതിനും, ഈ യാത്ര വരും വർഷങ്ങളിൽ നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ കാത്തിരിക്കാനാവില്ല..”, പൃഥ്വിരാജ് കുറിച്ചു. “13 വർഷം നിങ്ങളോടൊപ്പം! വൗ! ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ കുട്ടികളായിരിക്കുന്നതിൽ നിന്ന് ഇപ്പോൾ ഒരു അത്ഭുതകരമായ പെൺകുട്ടിയുടെ മാതാപിതാക്കളായി! പലതവണ പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു!
എന്നിട്ടും ഞങ്ങൾ ഇവിടെയുണ്ട്! പതിമൂന്നാം വാർഷിക ആശംസകൾ പൃഥ്വി.. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും മികച്ച ജീവിതം നയിക്കാനും നമ്മൾ പരസ്പരം പ്രേരിപ്പിക്കുന്ന നിരവധി വർഷങ്ങൾ ഒരുമിച്ച്..”, സുപ്രിയ പൃഥ്വിരാജിന് ഒപ്പം നിൽക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്ന് താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രണ്ടുപേരുടെയും പോസ്റ്റിൽ കമന്റ് ഇട്ടത്.