ആലുവയിലെ പിഞ്ചുപെൺകുട്ടിയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര് സ്വദേശി അസ്ഫാക്ക് ആലയ്ക്ക് കോടതി വ.ധശിക്ഷ വിധിച്ചു. ശിശുദിനത്തിൽ മലയാളികൾ ഒന്നടങ്കം കേൾക്കാൻ ആഗ്രഹിച്ച ആ വിധി എറണാകുളത്തെ പോ,ക്സോ കോടതി ജഡ്ജിയായ കെ സോമനാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ചാണ് 99 ശതമാനം മലയാളികളും പ്രതികരിച്ചിട്ടുള്ളത്.
എന്നാൽ ഇടതുപക്ഷ ചിന്തകനും ഇടത് സഹയാത്രികനുമായ പ്രേം കുമാർ കോടതിയുടെ ഈ വിധിയെ എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിൽ തൂക്കികൊ ല്ലലിനെ എതിർത്ത് അദ്ദേഹം പോസ്റ്റ് ഇട്ടിട്ടുമുണ്ട്. “ദാരിദ്ര്യത്തിന് പരിഹാരമല്ല ചാരിറ്റി എന്നതുപോലെ, കുറ്റവാസനയ്ക്ക് പരിഹാരമല്ല വ ധശിക്ഷ എന്നുതന്നെയാണെന്നും നിലപാട്. ഇന്നുമത് തന്നെയാണ് നിലപാട്. ലോകത്ത് ഏറ്റവും കൂടുതൽ വ.ധശിക്ഷ നടപ്പിലാക്കുന്നത് ചൈനയിലും ഇറാനിലും സൗദി അറേബ്യയിലും ഒക്കെയാണ്.
എന്നതുകൊണ്ട്, കുറ്റകൃത്യങ്ങൾ ഏറ്റവും കുറയുന്ന രാജ്യങ്ങളല്ല ഇതൊന്നും! എ.പി.ജെ അബ്ദുൽ കലാം പറയുന്നുണ്ട്: “രാഷ്ട്രപതി ആയിരിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു വ ധശിക്ഷകൾ അംഗീകരിക്കുകയെന്നത്. ‘ടു മൈ സർപ്രൈസ്, ഓൾമോസ്റ്റ് ഓൾ കേസ്സ്, വിച്ച് വെർ പെൻഡിങ് ഹെഡ് എ സോഷ്യൽ ആൻഡ് എക്കണോമിക് ബയസ്’, യെസ്.. വ.ധശിക്ഷ ലഭിക്കുന്നവർ അധികവും സമൂഹത്തിന്റെ അതിരുകളിൽ, അവഗണകളിൽ ജീവിക്കുന്നവരാണ് എന്നറിയുക.
അയാളെ പിന്നെന്ത് ചെയ്യണമെന്ന കിടിലം ചോദ്യത്തിന് ഉത്തരമല്ല, എന്നാൽ പിന്നെ അയാളെ കൊ.ന്നുകളയണമെന്നത് എന്നറിയുക. അയാളെ പിന്നെ എന്ത് ചെയ്യണമെന്നതിന് ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ ആണെന്നറിയുക. നിങ്ങളുടെ മകളായിരുന്നെങ്കിലോ എന്നതിന് ഉത്തരം ഇതുതന്നെയാണ്. വ.ധശിക്ഷ നിയമപരമായി ഇല്ലാതാക്കുകയോ, വിധിക്കപ്പെട്ട ശിക്ഷകൾ നടപ്പിലാക്കുന്നത് നിർത്തി വെക്കുകയോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ചകൾ, ശ്രമങ്ങൾ എന്നറിയുക.
എത്ര കൊടിയ കുറ്റത്തിന്റെ പേരിലായാലും ശരി, ഇനിയും മനുഷ്യർ തുടരാൻ പാടില്ലാത്ത പ്രാകൃതമായ ശിക്ഷാരീതിയാണ് തൂക്കിക്കൊ.ല്ലൽ..”, പ്രേം കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. എന്നാൽ കമന്റ് ബോക്സിൽ അദ്ദേഹത്തിന് എതിരെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്. “എല്ലാ മാനുഷിക നിലപാടുകളും മാറ്റി വയ്ക്കുന്നത് ഒരൊറ്റക്കാര്യത്തിലാണ്. അത് കുഞ്ഞുങ്ങൾക്കെതിരെ കുറ്റം ചെയ്യുന്നവർക്കും എതിരായാണ്. ഇവനെയൊന്നും പരിവർത്തനം ചെയ്തിട്ട് ലോകത്തിനൊന്നും കിട്ടാനില്ല..”, ഒരാൾ കമന്റ് ചെയ്തു.