‘ഏറെ നാളായി കാത്തിരുന്ന ഒത്തുചേരൽ! മിയയുടെ വീട്ടിൽ സർപ്രൈസായി എത്തി നടി ഭാവന..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളിൽ അടുത്ത സൗഹൃദം ബന്ധം സൂക്ഷിക്കുന്നവർ പൊതുവെ വളരെ കുറവാണെന്ന് താരങ്ങൾ തന്നെ പലപ്പോഴും അഭിമുഖങ്ങളിലൊക്കെ പറയാറുണ്ട്. എങ്കിലും ചിലർ സിനിമയിലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധകൊടുക്കാറുണ്ട്. മലയാള സിനിമയിലെ മികച്ച രണ്ട് നായികാ നടിമാരായ ഭാവനയും മിയയും സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്.

ഇരുവരും ഒരുമിച്ച് ഹലോ നമസ്തേ എന്ന സിനിമയിൽ നായികമാരായി അഭിനയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായ കഥാപാത്രങ്ങളാണ് ഇരുവരും അവതരിപ്പിച്ചത്. ജീവിതത്തിലും ആ സൗഹൃദം കൊണ്ടുപോകുന്നവരാണ് മിയയും ഭാവനയും. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഭാവന തന്റെ വീട്ടിൽ വന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മിയ ഇപ്പോൾ.

“ഏറെ നാളായി കാത്തിരുന്ന ഒത്തുചേരൽ നടന്നത് ദീപാവലി സായാഹ്നത്തിലായിരുന്നു.. വരാനിരിക്കുന്ന ദീപാവലിയിൽ ഓർക്കാൻ ഒരു സായാഹ്നം. ഈ സ്വീറ്റി-പൈ ഭാവന ഉള്ളപ്പോൾ ഒരിക്കലും മുഷിഞ്ഞ നിമിഷം ഉണ്ടാവില്ല.. സ്നേഹവും ചിരിയും പരത്തൂ പ്രിയേ.. ദയവായി വീണ്ടും സന്ദർശനങ്ങൾ നടത്തുക..”, മിയ ഭാവന വീട്ടിൽ വന്ന നിമിഷങ്ങളിൽ എടുത്ത ഫോട്ടോസും സെൽഫിയും പങ്കുവച്ചുകൊണ്ട് കുറിച്ചു.

ഭാവനയ്ക്ക് ഒപ്പം ഫോട്ടോഗ്രാഫറും അടുത്ത സുഹൃത്തുമായ പ്രണവും ഭാര്യയും ഒപ്പമുണ്ടായിരുന്നു. മിയയുടെ ഭർത്താവ് അശ്വിൻ ഫിലിപ്പും വീട്ടിലുണ്ടായിരുന്നു. മിയയുടെ ലൂക്കയെ എടുക്കുകയും കൊഞ്ചിക്കുകയും ചെയ്തു ഭാവന. 2018-ലായിരുന്നു ഭാവനയുടെ വിവാഹം. ഭാവനയുടെ വിവാഹശേഷമായിരുന്നു മിയയുടെ വിവാഹം. കന്നഡ നിർമ്മാതായ നവീനുമായിട്ടാണ് ഭാവന പ്രണയത്തിലായി വിവാഹിതയായത്.