‘ലെഹങ്കയിൽ ദീപാവലി ലുക്കിൽ നടി അനുശ്രീ!! ബോളിവുഡ് വൈബെന്ന് അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് വൈറൽ

കൊല്ലം ജില്ലയിലെ കമുകുംചേരി എന്ന ഗ്രാമപ്രദേശത്ത് നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി അനുശ്രീ. സിനിമയിൽ നാട്ടിൻപുറത്തെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുശ്രീ തിളങ്ങിയിട്ടുള്ളത്. സ്വാഭാവികമായ അനുശ്രീയുടെ അഭിനയ ശൈലിയും പ്രേക്ഷകർ ഏറെ സ്വീകരിച്ചു. അതുവഴി മലയാളത്തിലെ തിരക്കുള്ള ഒരു നായികനടിയായി അനുശ്രീ പതിയെ മാറുകയും ചെയ്തു.

കഴിഞ്ഞ പതിനൊന്ന് വർഷമായി അനുശ്രീ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. അഭിനയത്തിന് പുറത്ത് തന്റെ രാഷ്ട്രീയ നിലപാടുകളും തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് അനുശ്രീ. ഒരു സിനിമ താരമായി മാറിയിട്ടും തന്റെ നാട്ടിൽ നടക്കുന്ന പൊതുപരിപാടികളിലും ഉത്സവങ്ങളിലും എല്ലാം അനുശ്രീ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ്. അതിന്റെ പേരിൽ ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഏതൊരു ആഘോഷമോ സ്പെഷ്യൽ ദിനമോ വന്നാലും അനുശ്രീ തന്റെ ആരാധകർക്ക് അതിന്റെ രീതിയിൽ ഫോട്ടോഷൂട്ടുകൾ ചെയ്തു ആശംസിക്കാറുണ്ട്. ഇപ്പോഴിതാ ദീപാവലി ദിനത്തിലും അനുശ്രീ ആ പതിവ് തെറ്റിച്ചിട്ടില്ല. ലെഹങ്കയിൽ കൈയിൽ ദീപവും പിടിച്ച് അനുശ്രീ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന ഫോട്ടോസ് തന്റെ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തത്.

ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ സജിത്ത് ആൻഡ് സുജിത്താണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഒരു ബോളിവുഡ് വൈബ് ഉണ്ടെന്നാണ് സീരിയൽ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ഇട്ടത്. ഇത്രയും ഹോട്ടായിരുന്നോ അനുശ്രീ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. കള്ളനും ഭഗവതിയും വോയിസ് ഓഫ് സത്യനാഥ് എന്നിവയാണ് അനുശ്രീയുടെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമകൾ.