‘നിറവയറിൽ വർക്ക് ഔട്ട് ചെയ്ത് കാജൽ അഗർവാൾ, പ്രചോദനമാണെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

18 വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമാണ് നടി കാജൽ അഗർവാൾ. 2004-ൽ ‘കെയ്ന്!! ഹോ ഗയ നാ..’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജൽ അഭിനയ രംഗത്തേക്ക് വരുന്നതെങ്കിലും 2007-ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് സിനിമയാണ് കാജലിന്റെ ജീവിതം മാറ്റിമറിച്ചത്. പിന്നീട് തെലുങ്കിൽ നിന്നും തമിഴിലേക്കും പോവുകയും അവിടെയും ധാരാളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

2020 ഒക്ടോബറിലായിരുന്നു കാജൽ വിവാഹിതയായത്. ബിസിനസുകാരനായ ഗൗതം കിച്ചിലു ആണ് താരത്തിന്റെ ഭർത്താവ്. ഈ വർഷം ആദ്യമായിരുന്നു താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത കാജൽ തന്റെ ആരാധകരുമായി പങ്കുവച്ചത്. ഈ വർഷം പകുതിയോടെയാണ് കാജലും ഭർത്താവും തങ്ങളുടെ കുഞ്ഞിന്റെ വരവ് പ്രതീക്ഷിക്കുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ കാജലിന്റെ സിനിമ സുഹൃത്തുക്കൾ ആശംസകൾ നേർന്നിരുന്നു.

ഇപ്പോഴിതാ നിറവയറിൽ കാജൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. “ഞാൻ എപ്പോഴും വളരെ സജീവമായ ഒരു വ്യക്തിയാണ്, എന്റെ ജീവിതകാലം മുഴുവൻ അത് തുടരുകയും ചെയ്യും.. ഗർഭകാലം വ്യത്യസ്തമായ ഒരു പന്ത് കളിയാണ്! സങ്കീർണതകളില്ലാതെ ഗർഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാകണം.

View this post on Instagram

A post shared by Kajal A Kitchlu (@kajalaggarwalofficial)

ഗർഭധാരണത്തിന് മുമ്പും ശേഷവും എന്റെ ശരീരത്തെ മികച്ച രീതിയിൽ മാറ്റാൻ അവർ എന്നെ സഹായിച്ചു. രൂപാന്തരപ്പെടുത്തുന്ന ഈ സമീപനം എനിക്ക് കൂടുതൽ ശക്തവും ദീർഘവും എളുപ്പമുള്ളതായി തോന്നുന്നു. ഭയങ്കര ഫിറ്റ്‌നസിൽ എത്താൻ ശ്രമിക്കാതെ ഗർഭാവസ്ഥയിൽ ഉടനീളം നല്ല ഫിറ്റ്‌നസ് നിലനിർത്താൻ ശ്രമിക്കുക..”, കാജൽ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. ‘യു ബ്യൂട്ടി’ എന്ന് തമന്നയും നിങ്ങൾ പ്രചോദനമാണെന്ന് കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗർവാളും കമന്റ് ചെയ്തിട്ടുണ്ട്.