‘ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനെ! കീറിയ ജീൻസിൽ സ്റ്റൈലിഷായി നടി പ്രയാഗ..’ – വീഡിയോ വൈറൽ

സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് എന്ന സിനിമയിൽ അസർ എന്ന കഥാപാത്രത്തിന്റെ സഹോദരി വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. പിന്നീട് മലയാളത്തിൽ തിരക്കുള്ള ഒരു നായികാ നടിയായി പ്രയാഗ മാറിയിരുന്നു. മിസ്കിന്റെ പിസാസ് എന്ന തമിഴ് സിനിമയിലൂടെയാണ് പ്രയാഗ നായികയായി ആദ്യമായി അരങ്ങേറുന്നതെങ്കിലും പിന്നീട് അഭിനയിച്ചത് മലയാളത്തിലാണ്.

മലയാളത്തിൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ പ്രകടനം ഒരുപാട് ശ്രദ്ധനേടി കൊടുത്തു. എങ്കിലും ദിലീപിന്റെ നായികയായി രാമലീലയിൽ അഭിനയിച്ച ശേഷമാണ് പ്രയാഗയ്ക്ക് ഒരുപിടി ആരാധകരെ സ്വന്തമാക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ എന്താടാ സജി എന്ന സിനിമയിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്. അതിൽ ചെറിയ ഒരു വേഷത്തിലാണ് പ്രയാഗ അഭിനയിച്ചിരുന്നത്.

കഴിഞ്ഞ വർഷം പ്രയാഗ കുറച്ച് നാളത്തേക്ക് സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും പ്രയാഗ സമൂഹ മാധ്യമങ്ങളിലും പൊതുപരിപാടികളിലും ഉദ്‌ഘാടനങ്ങളിലുമൊക്കെ തിളങ്ങാറുണ്ട്. സോഹൻ സീനുലാലിന്റെ ഡാൻസ് പാർട്ടി എന്ന സിനിമയാണ് അടുത്തതായി പ്രയാഗയുടെ വരാനുള്ളത്. 2 വർഷത്തിന് ശേഷം പ്രയാഗ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ഇത്.

ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രയാഗ കഴിഞ്ഞ ദിവസം തൃശൂർ ശോഭ സിറ്റി മാളിൽ എത്തിയിരുന്നു. പൊതുവെ ഇപ്പോൾ ഹെയർ സ്റ്റൈലിലൊക്കെ ചേഞ്ച് വരുത്തിയാണ് പ്രയാഗയെ കാണാറുള്ളത്. എന്നാൽ ഈ തവണ പ്രയാഗയുടെ വേറിട്ട വസ്ത്രധാരണമാണ് ആളുകളുടെ ശ്രദ്ധനേടിയത്. കീറിയ സ്റ്റൈൽ ജീൻസ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് പ്രയാഗ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. അതിന്റെ ഫോട്ടോസിനും വീഡിയോസിനും താഴെ രസകരമായ കമന്റുകൾ വരുന്നുണ്ട്.

View this post on Instagram

A post shared by ARUN SASIDHARAN (@arun_sasidaran_official)