‘നവരാത്രി ആഘോഷത്തിൽ ദിലീപും കുടുംബവും! സാരിയിൽ തിളങ്ങി കാവ്യയും മീനാക്ഷിയും..’ – വീഡിയോ കാണാം

മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് വിളിപ്പേരുള്ള അഭിനേതാവാണ് നടൻ ദിലീപ്. മിമിക്രിക്കാരനായി തുടങ്ങി പിന്നീട് സിനിമയിൽ സഹസംവിധായകനായി ശേഷം അഭിനേതാവായി നായകനായി മാറിയ താരമാണ് ദിലീപ്. തന്റെ കരിയറിലെ ഓരോ പടികളും കയറികയറി ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ദിലീപ് എത്തിയത് വർഷങ്ങൾ നീണ്ടു നിന്ന ഒരുപാട് കഷ്ടപ്പാടുകൾക്ക് ഒടുവിലാണ്.

ആദ്യ ഭാര്യ നടി മഞ്ജു വാര്യരുമായുള്ള വിവാഹവും പിന്നീട് വേർപിരിഞ്ഞതും ഏകമകൾ അച്ഛനൊപ്പം നിൽക്കാൻ തീരുമാനം എടുത്തതും ഒക്കെ മലയാളികൾ കണ്ടതാണ്. 2016-ൽ ദിലീപുമായി ഒരുപാട് തവണ ഗോസിപ്പുകളിൽ നിറഞ്ഞ നടി കാവ്യാ മാധവനുമായി രണ്ടാമത് വിവാഹിതനായ ദിലീപ് വീണ്ടും അച്ഛനായി. മഹാലക്ഷ്മി എന്ന പേരിൽ ഒരു മകൾ ദിലീപ്, കാവ്യാ ദമ്പതികൾക്ക് ജനിക്കുകയും ചെയ്തു.

ആദ്യ മകൾ മീനാക്ഷിയും താരകുടുംബത്തിന് ഒപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി വിരുന്നിൽ പങ്കെടുക്കാൻ വേണ്ടി കുടുംബസമേതം ദിലീപ് എത്തുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദിലീപ്, കാവ്യാ, മീനാക്ഷി, മഹാലക്ഷ്മി എന്നിവർ ഒരുമിച്ചാണ് നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നത്.

ഓറഞ്ച് നിറത്തിലെ സാരി ധരിച്ച് കാവ്യയും ക്രീം കളർ സാരിയിൽ മീനാക്ഷിയും തിളങ്ങിയപ്പോൾ ദിലീപ് എത്തിയത് ഷെർവാണി ധരിച്ചാണ്. അതിമനോഹരമായ ഫ്രോക്ക് ധരിച്ചാണ് മഹാലക്ഷ്മികുട്ടി തിളങ്ങിയത്. പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന ദിലീപിനെ കാണാൻ ആരാധകരും കാത്തുനിന്നു. മലയാളത്തിലെ നിരവധി താരങ്ങൾ വിരുന്നിൽ പങ്കെടുത്തിരുന്നു. തൃശ്ശൂരിലെ കല്യാൺ ഹൗസിൽ വച്ചാണ് പരിപാടി നടന്നത്.