ഒരു പരുധി വരെയെങ്കിലും കൊറോണ കാലത്തിനും ലോക്ക് ഡൗണും നാളുകൾക്കും ഇളവുകൾ വന്നിരിക്കുകയാണ്. ചടങ്ങുകളും ആഘോഷങ്ങളും വീണ്ടും പഴയത് പോലെ തന്നെ നടക്കുന്നുണ്ട്. അതിൽ തന്നെ ഏറ്റവും എടുത്ത് പറയേണ്ടത് ക്ഷേത്ര ഉത്സവങ്ങളും പള്ളികളിൽ പെരുന്നാളുമൊക്കെ വീണ്ടും പഴയതു പോലെ വിശ്വാസികൾ ആഘോഷിക്കുകയും സ്റ്റേജ് പരിപാടികളൊക്കെ വീണ്ടും ഇടം നേടുകയും ചെയ്യുന്നുണ്ട്.
ക്ഷേത്ര ഉത്സവങ്ങളിൽ സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളെ വിശിഷ്ട അതിഥികളായി മിക്ക അമ്പലങ്ങളിലും ക്ഷണിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ യുവനടി പ്രയാഗ മാർട്ടിൻ ഒരു ക്ഷേത്രത്തിന്റെ തിരുവോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തനി നാടൻ ലുക്കിലാണ് പ്രയാഗ എത്തിയത്.
ഒരു ദേവിയെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് പ്രയാഗ പരിപാടിക്ക് എത്തിയത്. നീല പട്ടുസാരിയും ആഭരണങ്ങളും ധരിച്ച് കിടിലം ലുക്കിലാണ് പ്രയാഗ എത്തിയത്. അനു സിത്താരയെ പോലെ തന്നെ ഇപ്പോഴുള്ള നടിമാരിൽ സാരി ഇത്രയും നന്നായി ചേരുന്ന താരം വേറെയില്ലെന്ന് തന്നെ പറയേണ്ടി വരും. പ്രശസ്ത സിനിമ-സീരിയൽ നടിയായ ഊർമിള ഉണ്ണിയും വേദിയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘കാലത്തിൽ സാന്തിപ്പോം’ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി പ്രയാഗ അഭിനയിച്ചത്. അതുപോലെ കഴിഞ്ഞ വർഷം ഇറങ്ങിയ സൂര്യയുടെ നായികയായി നവരസ എന്ന ആന്തോളജി ചിത്രത്തിലും പ്രയാഗ അഭിനയിച്ചിരുന്നു. മലയാളത്തിലാണ് പ്രയാഗ കൂടുതലായി അഭിനയിച്ചതെങ്കിലും തമിഴ് സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നിട്ടുള്ളത്.