‘ബീസ്റ്റിന്റെ ലോകത്തെ ശബ്ദങ്ങൾ!! ആരാധകരെ അമ്പരിച്ച് പ്രൊമോ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് നാളെ(ഏപ്രിൽ 13) തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. അടുത്തിറങ്ങിയ പല തമിഴ് സിനിമകളുടെ കേരളത്തിലെ കളക്ഷൻ പൊട്ടിച്ചുകൊണ്ട് ബീസ്റ്റിന്റെ പ്രീ ബുക്കിംഗ് കൊണ്ട് മാത്രം മുന്നിൽ എത്തിയിരിക്കുകയാണ്. ഇതൊരു വിജയ് ചിത്രത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്ന് പറയേണ്ടി വരും. ഒരു കിടിലം ആക്ഷൻ ത്രില്ലറാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഒരുപക്ഷേ കേരളത്തിൽ ആദ്യ ദിനം ഒടിയന്റെ കളക്ഷൻ റെക്കോർഡും ബീസ്റ്റിന്റെ തകർക്കാൻ സാധിക്കുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ. അങ്ങാണെങ്കിൽ കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം ഒരു അന്യഭാഷാ ചിത്രമായി മാറുകയും ചെയ്യും. ഡോക്ടർ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നെൽസൺ വിജയുമായി ഒന്നിക്കുന്നത്.

അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ബീസ്റ്റിലെ പാട്ടിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി വിജയ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് റിലീസിന് തലേ ദിവസം ഒരു പ്രൊമോ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. യാതൊരു സംഭാഷണങ്ങളും ഇല്ലാതെയാണ് 40 സെക്കൻഡുള്ള ടീസർ ഇറങ്ങിയിരിക്കുന്നത്.

സിനിമയിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ടീസറാണ്. നല്ല തിയേറ്ററിൽ നല്ല ഡോൾബി സൗണ്ടോടുകൂടി കാണേണ്ട ചിത്രമാണെന്ന് ഉറപ്പായി. “ബീസ്റ്റിന്റെ ലോകത്തെ ശബ്ദങ്ങൾ..” എന്ന ക്യാപ്ഷനോടെയാണ് സൺ പിക്ചേഴ്സ് ടീസർ ട്വിറ്ററിൽ ഇറക്കിയത്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വിജയ് ആരാധകർ ഇത് സ്റ്റോറിയാക്കിയും വലിയ രീതിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റൊരു ടീസർ സൺ ടി.വിയും ഇറക്കിയിട്ടുണ്ട് ഇപ്പോൾ.