December 4, 2023

‘സൂപ്പർ ഹോട്ട് ലുക്കിൽ നടി പ്രയാഗ മാർട്ടിൻ, കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് മലയാളികളുടെ നെഞ്ചിൽ സ്ഥാനം പിടിച്ചുപറ്റിയ അഭിനയത്രിയാണ് നടി പ്രയാഗ മാർട്ടിൻ. അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ മാസ്സ് ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് എന്ന സിനിമയിലൂടെയാണ് പ്രയാഗ അഭിനയത്തിലേക്ക് വരുന്നത്. ആദ്യ രണ്ട് സിനിമകളിലും സഹോദരി റോളിലാണ് പ്രയാഗ അഭിനയിച്ചത്.

പിന്നീട് തമിഴിലേക്ക് പോയ പ്രയാഗ അവിടെ ഹൊറർ ചിത്രമായ പിസാസിൽ നായികയായി അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ പ്രയാഗ നായികയാവുന്നത് ഒരു ഹൊറർ സിനിമയിലൂടെ തന്നെയാണ്. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായയിലൂടെയാണ് പ്രയാഗ മലയാളത്തിൽ നായികയാവുന്നത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പ്രയാഗയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

കട്ടപ്പനയിലെ ഹൃതിക് റോഷൻ, രാമലീല തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ച ശേഷമാണ് പ്രയാഗയ്ക്ക് കൂടുതൽ ആരാധകരെ ലഭിക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ നിന്ന് നല്ല നായിക വേഷങ്ങൾ പ്രയാഗയെ തേടിയെത്തുകയും ചെയ്തിരുന്നു. ജമാലിന്റെ പുഞ്ചിരി എന്ന സിനിമയിലാണ് ഇപ്പോൾ പ്രയാഗ അഭിനയിക്കുന്നത്. ഇത് കൂടാതെ ബുള്ളറ് ഡയറീസ് എന്ന സിനിമയും വരാനുണ്ട്.

View this post on Instagram

A post shared by Candid (@candid__frame)

കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന ഫാഷൻ വീക്കിന്റെ ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള പ്രയാഗയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലാവുന്നത്. വെള്ള ഡ്രെസ് ധരിച്ച് നോർത്ത് ഇന്ത്യൻ പെൺകുട്ടിയുടെ ലുക്കിൽ കറുത്ത ലിപ്സ്റ്റിക്കും ഇട്ട് ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ പ്രയാഗയെ കാണാൻ സാധിക്കുന്നത്. കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.