മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത കഴിഞ്ഞ നായികയാണ് നടി പ്രയാഗ മാർട്ടിൻ. യുവനടിമാരിൽ ഒരുപാട് ആരാധകരുള്ള പ്രയാഗ സിനിമയിലേക്ക് എത്തുന്നത് 14 വർഷങ്ങൾക്ക് മുമ്പിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയാണ്. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ പെങ്ങളുടെ റോളിലാണ് പ്രയാഗ അഭിനയിച്ചത്. പിന്നീട് തമിഴിലൂടെ നായികയായി അരങ്ങേറി.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സിനിമയിൽ നിന്ന് ചെറിയ ഒരു ബ്രെക്ക് എടുക്കുന്ന കാര്യമാണ് പ്രയാഗ സൂചിപ്പിച്ചത്. ഇതിനിടയിൽ പ്രയാഗ അതിഥി റോളിൽ അഭിനയിച്ച എന്താടാ സജി എന്ന ചിത്രം മാത്രമാണ് റിലീസ് ചെയ്തിരുന്നത്. ഇതല്ലാതെ രണ്ട് വർഷത്തിനിടയിൽ പ്രയാഗയുടെ സിനിമകൾ ഒന്നും വന്നിട്ടില്ല. ആ സിനിമയും പരാജയപ്പെട്ടിരുന്നു. അതിന് മുമ്പിറങ്ങിയ ചില സിനിമകളും പരാജയപ്പെട്ടിരുന്നു.
അതോടെയാണ് ബ്രേക്ക് എടുക്കുന്ന കാര്യം പ്രയാഗ പറഞ്ഞത്. എങ്കിലും സമൂഹ മാധ്യമങ്ങളിൽ ഉദ്ഘാടന പരിപാടികളിലും ഒക്കെ പ്രയാഗ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ പുത്തൻ മേക്കോവർ കൊണ്ടുവന്നത് സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. മുടി കളർ ചെയ്തതാണ് പ്രയാഗയ്ക്ക് പ്രശ്നമായത്. ഇപ്പോഴിതാ വീണ്ടും മുടിയിൽ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് പ്രയാഗ.
ഈ തവണ മഴവിൽ നിറത്തിലെ കളറാണ് പ്രയാഗ മുടിയിൽ അടിച്ചിരിക്കുന്നത്. ഹാസിഫ് ആബിദ എടുത്ത ചിത്രങ്ങൾ പ്രയാഗ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ഇത് ശ്രദ്ധനേടിയത്. ഈ തവണത്തെ മേക്കോവർ ആരാധകർ പക്ഷേ ഏറ്റെടുത്തു കഴിഞ്ഞു. കട്ട ഫ്രീക്കത്തിയായി പ്രയാഗ മാറി കഴിഞ്ഞു. എങ്കിലും പഴയാ പ്രയാഗയാണ് കുറച്ചുകൂടി ലുക്കെന്നാണ് ആരാധകരുടെ കമന്റുകളിൽ നിന്ന് മനസിലാകുന്നത്.