‘ലെഹങ്കയിൽ മോഹിപ്പിക്കുന്ന ലുക്കിൽ കല്യാണി!! എന്തൊരു ക്യൂട്ടിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

തെലുങ്ക് ചിത്രമായ ഹാലോയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരപുത്രിയാണ് കല്യാണി പ്രിയദർശൻ. അതിന് ശേഷം രണ്ട് തെലുങ്ക് പടങ്ങളിലും പിന്നീട് തമിഴിലും അരങ്ങേറിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. വരനെ ആവശ്യമുണ്ട് ആയിരുന്നു മലയാളത്തിലെ ആദ്യ സിനിമ. ദുൽഖറിന്റെ നായികയായി അഭിനയിച്ച ആ ചിത്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായി.

സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളാണ് കല്യാണി. പക്ഷേ സിനിമയിലേക്ക് നേരിട്ട് അഭിനയത്തിലേക്ക് എത്തുകയായിരുന്നില്ല. അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടും അസിസ്റ്റന്റ് ആർട്ട് ഡയറക്ടർ ആയിട്ടുമൊക്കെ ജോലി ചെയ്ത ശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്. തന്റെ കുട്ടികാലം മുതലുള്ള സുഹൃത്തായ പ്രണവ് മോഹൻലാലിൻറെ ജോഡിയായി രണ്ട് സിനിമകളിലാണ് കല്യാണി നായികയായത്.

അതോടുകൂടി പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരജോഡിയായി പ്രണവും കല്യാണിയും മാറി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലെ ഇരുവരുടെയും പ്രണയ രംഗങ്ങളും ഇപ്പോഴും റിപീറ്റ്‌ കാണുന്നവരാണ്. ചെറുപ്പകാലം മുതൽ അറിയുന്നത് കൊണ്ട് തന്നെ ഇരുവരും തമ്മിൽ ഓൺ സ്ക്രീനിലും നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമിറങ്ങിയ തല്ലുമാലയാണ് അവസാനം ഇറങ്ങിയ ചിത്രം.

ശേഷം മേക്കിൽ ഫാത്തിമയാണ് അടുത്ത സിനിമ. ഇപ്പോഴിതാ കറുപ്പ് നിറത്തിലെ ലെഹങ്ക ധരിച്ചുള്ള കല്യാണിയുടെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മെറിൻ ജോർജ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശ്രുതി മഞ്ജരിയുടെ സ്റ്റൈലിങ്ങിലാണ് കല്യാണി തിളങ്ങിയത്. എന്തൊരു ക്യൂട്ടിയാണ് കല്യാണിയെ കാണാൻ ചിത്രങ്ങളിൽ എന്ന് മലയാളികൾ പലരും കമന്റുകളും ഇട്ടിട്ടുണ്ട്.