‘ലക്ഷ്മി നന്ദനൊപ്പം സൂപ്പർഹിറ്റ് പാട്ടിന് ചുവടുവച്ച് സീരിയൽ നടി പ്രതീക്ഷ പ്രദീപ്..’ – വീഡിയോ വൈറൽ

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് പ്രതീക്ഷ ജി പ്രദീപ്. ആദ്യം സീരിയലുകളിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ച പ്രതീക്ഷ പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റി. സീരിയലിൽ നെഗറ്റീവ് റോളുകളിലാണ് കൂടുതലായി പ്രതീക്ഷ തിളങ്ങിയത്. കസ്തൂരിമാനിലെ ശിവാനിയാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്.

3-4 വർഷത്തോളം ആ കഥാപാത്രത്തിൽ വില്ലത്തിയായി തകർത്താടിയ പ്രതീക്ഷയ്ക്ക് കൂടുതൽ മികച്ച വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിൽ സീരിയൽ താരമായ ദർശന പിന്മാറിയപ്പോൾ അതിന് പകരക്കാരിയായി എത്തിയത് പ്രതീക്ഷയായിരുന്നു. ദർശന സൂപ്പറായി ചെയ്ത ആ റോൾ പ്രതീക്ഷയുടെ കൈകളിൽ ഭദ്രമായിരുന്നു.

സരയു എന്ന വില്ലത്തി റോളിൽ പ്രതീക്ഷ കൂടുതൽ തിളങ്ങുകയും ഒരുപാട് പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. മൗനരാഗം കൂടാതെ സീ കേരളത്തിലെ നീയും ഞാനും എന്ന സീരിയലിലും പ്രതീക്ഷ അഭിനയിക്കുന്നുണ്ട്. അതിൽ രേഖ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആ സീരിയലിൽ പ്രതീക്ഷയ്ക്ക് ഒപ്പം അഭിനയിക്കുന്ന താരമാണ് ലക്ഷ്മി നന്ദൻ.

സാന്ദ്ര റോളിലാണ് ലക്ഷ്മി അതിൽ അഭിനയിക്കുന്നത്. ലക്ഷ്മിയും സാന്ദ്രയും ചേർന്ന് ഇപ്പോൾ ബീസ്റ്റിലെ സൂപ്പർഹിറ്റായ ഹലമിതി ഹബിബോ എന്ന ഗാനത്തിന് കിടിലമായി ഡാൻസ് ചെയ്തിരിക്കുകയാണ്. അതിന്റെ റീൽസ് വീഡിയോ പ്രതീക്ഷ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മ്യാരക പെർഫോമൻസ് ആയിട്ടുണ്ടെന്നാണ് പ്രതീക്ഷയുടെയും ലക്ഷ്മിയുടെയും ആരാധകർ പറയുന്നത്.