സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സീരിയൽ അഭിനയിക്കുന്ന താരങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ആരാധകരുണ്ട്. മലയാള ടെലിവിഷൻ രംഗത്ത് കുറച്ച് വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരു യുവതാരമാണ് നടി പ്രതീക്ഷ ജി പ്രദീപ്. 2012-ലാണ് പ്രതീക്ഷ ആദ്യമായി അഭിനയിക്കുന്നത്. ഏഷ്യാനെറ്റിൽ അമ്മ സീരിയലിലാണ് പ്രതീക്ഷ ആദ്യമായി അഭിനയിച്ചത്.
അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ച പ്രതീക്ഷ കൂടുതലും വില്ലത്തി വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. യഥാർത്ഥ ജീവിതത്തിലെ പ്രതീക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത റോളുകളാണ് താരം ചെയ്തിട്ടുളളത്. പത്തനംതിട്ട സ്വദേശിനിയാണ് പ്രതീക്ഷ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ധാരാളം കഥാപാത്രങ്ങളാണ് പ്രതീക്ഷ മിനി സ്‌ക്രീനിൽ അവതരിപ്പിച്ചു കഴിഞ്ഞത്.
രണ്ട്‍ സിനിമകളിലും പ്രതീക്ഷ അഭിനയിച്ചിട്ടുണ്ട്. അമല, എന്ന് സ്വന്തം കൂട്ടുകാരി, പ്രണയം, സ്ത്രീധനം, ആത്മസഖി, സീത, കറുത്തമുത്ത്, കസ്തൂരിമാൻ, അരയന്നങ്ങളുടെ വീട്, ഒരിടത്തൊരു രാജകുമാരി, നീയും ഞാനും, മൗനരാഗം തുടങ്ങിയ പരമ്പരകളിൽ പ്രതീക്ഷ അഭിനയിച്ചിട്ടുണ്ട്. ഇതിൽ കസ്തൂരിമാനിലെ ശിവാനി, മൗനരാഗത്തിലെ സരയു എന്നീ കഥാപാത്രങ്ങൾ പ്രതീക്ഷയ്ക്ക് കൂടുതൽ ആരാധകരെ നേടി കൊടുത്തു.
മൗനരാഗത്തിൽ പകരക്കാരിയായി വന്നതുകൊണ്ട് തന്നെ പ്രതീക്ഷ ഇപ്പോൾ അതിൽ നിന്ന് മാറി. ഇൻസ്റ്റാഗ്രാമിൽ ഡിസൈനർ ഡ്രെസ്സിൽ തിളങ്ങിയ പ്രതീക്ഷയോടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ലൈറ്റ് ബ്ലൂ ഗ്രീൻ നിറത്തിലെ ലെഹങ്ക പോലത്തെ വസ്ത്രമാണ് പ്രതീക്ഷ ഇട്ടിരിക്കുന്നത്. നോവ ഫാഷൻ ബൗട്ടിക്കാണ് ഡിസൈൻ ചെയ്തത്. ശിവയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.