‘വെറുതെയാണോ മിസ് കേരള ആയത്!! ഹോട്ട് ലുക്കിൽ വീണ്ടും നടി ദീപ്തി സതി..’ – വീഡിയോ വൈറലാകുന്നു

2012 മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് അതിൽ വിജയിയായി മാറുകയും ശേഷം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത താരമാണ് നടി ദീപ്തി സതി. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്ന് ദീപ്തിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് ലാൽ ജോസ് ആണ്. ലാൽ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് ദീപ്തി അരങ്ങേറ്റം കുറിച്ചത്.

അതിൽ ഒരു ടോം ബോയ് പെൺകുട്ടിയുടെ കഥാപാത്രമായി അഭിനയിച്ച ദീപ്തി അതിലൂടെ ശ്രദ്ധനേടുകയും ചെയ്തു. നീനയ്ക്ക് ശേഷം കന്നടയിൽ ഒരു സിനിമയിൽ അഭിനയിക്കാൻ ദീപ്തിക്ക് അവസരം ലഭിച്ചു. പിന്നീട് പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, സോളോ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തിയ ദീപ്തി തമിഴിലും മറാത്തിയിലും ഓരോ സിനിമകൾ വീതം ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ വർഷം അഞ്ച് മലയാള സിനിമകളിലാണ് ദീപ്തി അഭിനയിച്ചത്. ഇതിൽ ഒറ്റ് എന്ന സിനിമ മലയാളത്തിലും തമിഴിലും ഇറങ്ങിയിരുന്നു. ഈ സിനിമയിൽ ഒരു ഡാൻസ് നമ്പർ ദീപ്തി ചെയ്തിരുന്നു. അഭിനയം കൂടാതെ ഡാൻസിലും മോഡലിംഗിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളായ ദീപ്തി ഇതിന്റെ രണ്ടിന്റെയും വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

വയനാട്ടിലെ വാഗൻസ റിസോർട്ടിലെ ഒരു ചെറിയ വെള്ള ചാട്ടത്തിന് കീഴിൽ നിൽക്കുന്ന ഒരു മനോഹരമായ ഫോട്ടോഷൂട്ട് വീഡിയോ ദീപ്തി ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വിഷ്ണു സന്തോഷാണ് വീഡിയോ എടുത്തിരിക്കുന്നത്. ബി സ്റ്റുഡിയോ ഡിസൈൻസിന്റെ കോസ്റ്റിയുമാണ് ദീപ്തി ഇട്ടിരിക്കുന്നത്. എന്തൊരു ഗ്ലാമറാണ്, വെറുതെയാണോ മിസ് കേരളയായി തിരഞ്ഞെടുത്തത് എന്നൊക്കെ അഭിപ്രായങ്ങളും വന്നിട്ടുണ്ട്.


Posted

in

by