‘ബാൽക്കണിയിൽ ഇരുന്ന് സൂര്യാസ്തമയം ആസ്വദിച്ച് നടി അഹാന, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ മക്കളുടെ സിനിമ പ്രവേശനം പ്രേക്ഷകർ എന്നും ഉറ്റുനോക്കുന്ന ഒന്നാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ സിനിമ പ്രവേശനവും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജീവ് രവിയുടെ സിനിമയിലൂടെ ആയിരുന്നു അഹാനയുടെ അരങ്ങേറ്റം. അഹാനയുടെ നായകനായി അതിൽ അഭിനയിച്ചത് ഫഹദിന്റെ അനിയൻ ഫർഹാൻ ആയിരുന്നു.

സിനിമ പക്ഷേ തീയേറ്ററിൽ വമ്പൻ പരാജയം ആവുകയും ചെയ്തിരുന്നു. തുടക്കം തന്നെ പരാജയപ്പെട്ട അഹാനയെ പിന്നീട് മലയാളികൾ കാണുന്നത് നായകന്റെ അനിയതിവ വേഷത്തിൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലായിരുന്നു. ആ സിനിമ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അഹാനയ്ക്ക് ആരാധകരെ ലഭിച്ചത് ലുക്കാ എന്ന ടോവിനോ തോമസ് നായകനായ ചിത്രത്തിലൂടെ ആയിരുന്നു.

ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയ്ക്ക് ആരാധകരെ നേടി കൊടുത്തത്. പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ സിനിമകളിലും അഹാന അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ അനിയത്തിമാരും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. ദിയ, ഇഷാനി, ഹൻസിക എന്നീ പേരുകളിലുള്ള അഹാനയുടെ അനിയത്തിമാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയി സജീവമായി നിൽക്കുകയാണ്.

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അഹാന ഇപ്പോഴിതാ ഹോട്ടൽ റൂമിന്റെ ബാൽക്കണിയിൽ ഇരുന്ന് സൂര്യാസ്തമയം ആസ്വാദിക്കുന്ന ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. സെൽഫ് കെയർ എന്ന ക്യാപ്ഷൻ നൽകിയാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ക്യൂട്ട് ലുക്ക് എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടെ അടുത്തതായി റിലീസിനായി വരുന്നത്.