തെന്നിന്ത്യയിലെ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെക്കുന്ന ഒരു സംവിധായകനാണ് പ്രശാന്ത് നീൽ. 2014-ൽ ഇറങ്ങിയ ഉഗ്രം എന്ന കന്നഡ ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച പ്രശാന്ത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത് കെ.ജി.എഫ് ചാപ്റ്റർ വൺ ഇറങ്ങിയപ്പോഴാണ്. വെറും 80 കോടി മുടക്കി 250 കോടിയിൽ അധികം കളക്ഷൻ ആ സിനിമ ബോക്സ് ഓഫീസിൽ നേടിയിരുന്നത്.
കെ.ജി.എഫ് ഇറങ്ങിയതോടെ പ്രശാന്ത് നീലിൽ അർപ്പിച്ച പ്രതീക്ഷയും കൂടി. അതിന്റെ രണ്ടാം ഭാഗമാണ് പിന്നീട് പ്രശാന്ത് സംവിധാനം ചെയ്തത്. ആ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ പ്രശാന്ത് അടുത്ത ചിത്രവും പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി സലാർ പാർട്ട് വൺ പ്രഖ്യാപിച്ചു. കെ.ജി.എഫ് ചാപ്റ്റർ ടുവും തിയേറ്ററുകളിൽ വമ്പൻ കളക്ഷനാണ് നേടിയത്. അതും 100 കോടി മുടക്കി 1000 കോടിയാണ് സിനിമ നേടിയത്.
ഇതോടെ സലാറിലുള്ള പ്രേക്ഷകർ പ്രതീക്ഷകളും ഇരട്ടിയായി. ഈ വർഷം ഡിസംബർ 22 സിനിമ തിയേറ്ററുകളിൽ എത്തും. പ്രശാന്തിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ബഡ്ജറ്റുള്ള ചിത്രം കൂടിയാണ്. മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സലാറിൽ അഭിനയിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. സലാർ കഴിഞ്ഞാൽ കെ.ജി.എഫ് ചാപ്റ്റർ ത്രീ ആയിരിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്.
പക്ഷേ സലാർ ഇറങ്ങി കഴിഞ്ഞ് പ്രശാന്ത് അടുത്തത് ചെയ്യുന്നത് ജൂനിയർ എൻടിആറിനെ നായകനാക്കിയുള്ള ചിത്രമാണ്. 2024 ഏപ്രിൽ അതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിനിമയുടെ പേര് ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ കൂടിയും ആരാധകർ ഇരട്ടി ആവേശത്തിലാണ്. പ്രതേകിച്ച് എടുത്ത സിനിമകളെല്ലാം തന്നെ വിജയിച്ച സംവിധായകനായതുകൊണ്ട് തന്നെ ജൂനിയർ എൻടിആർ ഫാൻസ് ആവേശത്തിലാണ്.