‘അത് നാച്ചുറൽ അല്ലെന്ന് കാണുന്നവർക്ക് അറിയാം..’ – ഉദ്‌ഘാടനത്തിന് ശരീരം മാർക്കറ്റ് ചെയ്യുന്നതിന് എതിരെ നടി ഫറ ഷിബില

ഉദ്‌ഘാടനങ്ങളിൽ ശരീരം മാർക്കറ്റ് ചെയ്യുന്നതിന് എതിരെ പ്രതികരിച്ച് നടി ഫറ ഷിബില. അത് പെൺകുട്ടികൾക്ക് ഇടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അവർ അത് ചെയ്യുമ്പോൾ പറയുന്നവർക്ക് തോന്നും എങ്കിൽ നമ്മുക്ക് പറഞ്ഞൂടെയെന്നും ഫറ പറഞ്ഞു. പുതിയ സിനിമയായ സോമന്റെ കൃതാവിന്റെ പ്രൊമോഷനുവേണ്ടി നൽകിയ അഭിമുഖത്തിലാണ് ഫറ ഷിബില ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. “ഇപ്പോൾ സിനിമയിലേക്ക് വരാനുള്ള ആൾക്കാരോട് എനിക്ക് പറയാനുള്ളത്, ഇവിടെ ഒരു ക്രഫ്റ്റിലാണ് നമ്മൾ വർക്ക് ചെയ്യേണ്ടത്.

പെൺകുട്ടികളുടെ മൈൻഡ് സെറ്റാണ് കുറച്ചുകൂടി മാറേണ്ടത്. ഞാൻ എന്റെ ബോഡിയാണ് മാർക്കറ്റ് ചെയ്യേണ്ടതെന്നുള്ളത്. ഇപ്പോൾ ഒരു ഉദ്‌ഘാടന ട്രെൻഡ് നമ്മൾ കാണുന്നുണ്ടല്ലോ! നല്ല സിനിമകൾ ചെയ്തിട്ട് അറിയാവുന്ന നടിമാരായിരുന്നു മുമ്പൊക്കെ ഇത്തരം ഉദ്‌ഘാടനമൊക്കെ ചെയ്തിരുന്നത്. ഇപ്പോൾ അങ്ങനെയല്ല! അത് ആരെങ്കിലും അവരെ ബ്രെയിൻ വാഷ് ചെയ്യുന്നതല്ല. അവരുടെ മൈൻഡ് സെറ്റിൽ ഇങ്ങനെ തോന്നുവാണ് നമ്മുക്ക് ഇങ്ങനെ മാർക്കറ്റ് ചെയ്യാം.

നമ്മൾ ബോഡിയെ മാർക്കറ്റ് ചെയ്തു വേറെയൊരു ട്രെൻഡ് കൊണ്ടുവന്നാൽ അതിന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ, അത് കാണുമ്പോൾ വേറെ ആൾക്കാർക്കും അത് ചെയ്യാനുള്ള ഒരു റെൻഡൻസി ഉണ്ടാവും. ഇവർക്ക് ഇങ്ങനെ ചെയ്യാമെങ്കിൽ നമ്മുക്ക് അതിനെ കുറിച്ച് പറഞ്ഞൂടെ എന്ന് ആളുകൾക്കും ചിന്തയുണ്ടാവും. വരുന്ന പെൺകുട്ടികൾക്കും ഞാൻ എന്റെ ബോഡിയാണ് മാർക്കറ്റ് ചെയ്യേണ്ടതെന്ന് തോന്നാം. നാലോ അഞ്ചോ സിനിമ ചെയ്യാൻ പറ്റുമായിരിക്കും.

ഒരുപാട് പണം ഉണ്ടാക്കാനും സാധിക്കുമായിരിക്കും. പക്ഷേ ഒരു നടി എന്ന രീതിയിൽ ആളുകളുടെ മനസ്സിൽ സ്ഥാനം നേടുകയാണ് നമ്മൾ ചെയ്യേണ്ടത്. സിനിമയെ വളരെ പാഷനായി കാണുന്ന ആളുകൾക്ക് ഇടയിലാണ് ഇങ്ങനെ ബോഡി മാർക്കറ്റ് ചെയ്തു കുറച്ചു പൈസ ഉണ്ടാക്കിയേക്കാം എന്ന് കരുതി ചെയ്യുന്നവർ. ആണുങ്ങളുടെ മനസ്സിലുള്ള ചിന്തകളേക്കാൾ പെണുങ്ങളുടെ മനസ്സിലെ ചിന്തയാണ് മാറേണ്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗന്ദര്യം നമ്മൾ എല്ലാവരും ആസ്വദിക്കുന്നവരാണ്. പക്ഷേ അത് മാത്രമാണ് ഞാൻ എന്ന് പറഞ്ഞ് പ്രൊജക്റ്റ് ചെയ്യുമ്പോൾ അത് വളരെ മോശമായിട്ടുള്ള ഒരു കാര്യമാണ്.

ഇത് ബോഡി ഷെയിമിംഗ് ആകുമോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ ഇത് കാണുന്നവർക്കും ചെയ്യുന്നവർക്കും അറിയാം അത് നാച്ചുറൽ അല്ല എന്നുള്ളത്. നാച്ചുറൽ ആകണമെന്നൊന്നുമില്ല. കഥാപാത്രങ്ങൾക്ക് വേണ്ടി പല്ല് വെക്കുന്നവരും കൂന് വെക്കുന്നവരുമൊക്കെമുണ്ട്. അത് വേറെയൊരു കാര്യമാണ്. അവർ വിചാരിക്കുന്നുണ്ടാവാം, ഞാൻ വേറെ ആരെയും ബുദ്ധിമുട്ടിക്കുന്നില്ലല്ലോ.. ഇത് എന്റെയൊരു ജേർണി ആണെന്നൊക്ക ചിന്തിക്കാം, പക്ഷേ ഇതൊരു ട്രെൻഡാണ്. ഇത് നമ്മുക്ക് ഇപ്പോൾ കാണാൻ കഴിയും. അതൊരു മോശം ട്രെൻഡാണ്. അത് തെറ്റല്ല എന്ന് ഒരിക്കൽ ചിന്തിക്കരുത്..”, ഫറ ഷിബില തുറന്നുപറഞ്ഞു.