ഒരു സമയംവരെ വളരെ കുറച്ച് ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നായിരുന്നു ഈ ടാറ്റൂ കുത്തുന്ന പരിപാടി. കേരളത്തിൽ ടാറ്റൂ ചെയ്യുന്ന സ്ഥലങ്ങളും വളരെ കുറവായിരുന്നു. ഹോളിവുഡ് നടന്മാരും പോപ്പ് ഗായകരുമാണ് കൂടുതലായി ടാറ്റൂ ചെയ്തു കണ്ടിട്ടുളളത്. ഇന്ന് അതൊക്കെ മാറി, സാധാരണ ആളുകൾ വരെ അതും കേരളത്തിൽ പോലും മിക്ക ആളുകളും ടാറ്റൂ ചെയ്യാറുണ്ട്.
അതിന് വേണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളം ടാറ്റൂ ചെയ്യുന്ന സെന്ററുകളുമുണ്ട്. മലയാള സിനിമയിൽ താരങ്ങളും ഇന്ന് ടാറ്റൂവിന്റെ പിറകിലാണ്. വെറൈറ്റി ഡിസൈനുകളാണ് ഇവർ ചെയ്യാറുള്ളത്. ശരീരത്തിന്റെ പല ഭാഗങ്ങളിലാണ് താരങ്ങൾ പച്ചക്കുത്തുന്നത്. നടിമാരുടെ ടാറ്റൂ വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുക്കാറുണ്ട്. പലരും ടാറ്റൂ ചെയ്യുന്നത് വീഡിയോയായി പോസ്റ്റും ചെയ്യാറുണ്ട്.
താരദമ്പതിമാരുടെ മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ്. സിനിമയിൽ പിന്നണി ഗായികയും ഇതിനോടകം പ്രവർത്തിച്ചിട്ടുള്ള പ്രാർത്ഥനയ്ക്ക് ശബ്ദത്തിന് ആരാധകരുമുണ്ട്. മോഹൻലാൽ എന്ന സിനിമയിൽ ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രാർത്ഥനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അതിന് ശേഷം നിരവധി സിനിമകളിൽ പാടുകയും ചെയ്തു.
ഇന്ദ്രജിത്തിനെയും പൂർണിമയെയും പോലെ അഭിനയ രംഗത്തേക്ക് അല്ല പ്രാർത്ഥന എത്തിയതെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. ഡാൻസ് റീൽസ് ചെയ്ത ഇടുന്ന വീഡിയോസ് മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ പ്രാർത്ഥനയുടെ പുതിയ ഡാൻസ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. “എന്റെ ടാറ്റൂ എവിടെയാണെന്ന് കണ്ടു പിടിക്കുമോ?” എന്ന ക്യാപ്ഷനോടെയാണ് പ്രാർത്ഥന വീഡിയോ പങ്കുവച്ചത്.